Latest News

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി

സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പോലിസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയായിരുന്നു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി
X

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹരജി ഹൈക്കോടതി ള്ളി.വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പോലിസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.

ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പോലിസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.പോലിസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച ആര്‍ഷോ പെരിന്തല്‍മണ്ണയില്‍ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.പോലിസിന്റെ പിടികിട്ടാപുള്ളി എസ്എഫ്‌ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.തുടര്‍ന്ന് ആര്‍ഷോ ജൂണ്‍ 12ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.എറണാകുളം ലോ കോളേജില്‍ റാഗിംങ് പരാതിയിലും ആര്‍ഷോ പ്രതിയാണ്.

ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലിസ് അറസ്റ്റുചെയ്ത ആര്‍ഷോ ഇപ്പോള്‍ എറണാകുളം ജില്ലാ ജയലില്‍ റിമാന്‍ഡിലാണ്. ജില്ലാ കോടതിയില്‍ വീണ്ടും ജാമ്യ ഹരജി നല്‍കിയെങ്കിലും അത് തളളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ ഹൈക്കോടതിയും തളളിയത്.

Next Story

RELATED STORIES

Share it