Top

You Searched For "bail"

പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയായ ബിജെപി നേതാവിനു ജാമ്യം

16 July 2020 12:05 PM GMT
അറസ്റ്റിലായി 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നു വിമര്‍ശനത്തിനിടെ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോക്‌സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഐഎസ് ബന്ധം: കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി

9 July 2020 12:51 PM GMT
സംസ്ഥാനത്ത് ആദ്യമായാണ് ഐഎസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുന്നത്്.

സഫൂറ സര്‍ഗാറിന് ഒടുവില്‍ ജാമ്യം

23 Jun 2020 9:49 AM GMT
മാനുഷിക പരിഗണന വച്ച് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൂടത്തായി കൊലപാതക പരമ്പര: കേസിലെ മൂന്നാംപ്രതിക്ക് ജാമ്യം

13 Jun 2020 7:34 AM GMT
50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, ജില്ലവിട്ട് പോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

ഇ-ഫയലിംഗ് വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

31 March 2020 1:19 PM GMT
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്

കൊറോണ ഭീതി: കൊല്‍ക്കത്ത ജയിലില്‍ സംഘര്‍ഷം, തടവുകാര്‍ ജയിലില്‍ തീയിട്ടു

21 March 2020 2:19 PM GMT
കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

"പോലിസ് അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുന്നോ"?; പോലിസിനെ കടന്നാക്രമിച്ച് കര്‍ണാടക ഹൈക്കോടതി

19 Feb 2020 9:57 AM GMT
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്നും കോടതി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ഡോ. കഫീല്‍ ഖാന് ജാമ്യം

10 Feb 2020 5:31 PM GMT
അലിഗഢ് കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തത്.

ഗുജറാത്തില്‍ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് ജാമ്യം

28 Jan 2020 8:44 AM GMT
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

പോലിസ് കേസ് ഡയറി ഹാജരാക്കിയില്ല; തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ഏഴു പ്രതികള്‍ക്ക് ജാമ്യം

10 Dec 2019 7:13 PM GMT
പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസ് ഡയറി കൊണ്ടുവരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു, എന്നാല്‍, അവര്‍ അക്കാര്യം ചെയ്തില്ലെന്ന് റാഞ്ചി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എ അല്ലാം പറഞ്ഞു.

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം; ജയിലില്‍ നിന്നും ഇറങ്ങാന്‍ രണ്ടു കേസില്‍ കൂടി ജാമ്യം ലഭിക്കണം

27 Nov 2019 1:19 PM GMT
ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്റഫിനാണ്് കോടമൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത്് ജുനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എ്ന്നിവര്‍ക്ക് ഹൈ്‌കോടതിയും ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും കഴിഞ്ഞ ദിവസങ്ങളില്‍ ജാമ്യം നല്‍കിയിരുന്നു.

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: അലനും താഹയും ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും

8 Nov 2019 3:38 AM GMT
ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

വായ്പാ തട്ടിപ്പ് കേസ്: നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി

7 Nov 2019 9:34 AM GMT
ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയില്‍ നീരവ് മോദി ഭീഷണി മുഴക്കി. ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി

5 Nov 2019 4:14 AM GMT
ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

22 Oct 2019 12:30 PM GMT
ക്ടോബര്‍ 16നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി. മുന്‍ കേന്ദ്രമന്ത്രി ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും ഒരു സാക്ഷിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

ഡിഐജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

22 Oct 2019 12:05 PM GMT
എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. 40,500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന് മോചനം

16 Sep 2019 7:29 PM GMT
ഫാ. ബിനോയിക്കെതിരേ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വൈദികന്‍ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രാജേഷ് സിന്‍ഹ അംഗീകരിച്ചു

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം

28 Aug 2019 9:55 AM GMT
വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി

7 Aug 2019 8:20 AM GMT
സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി.

ശ്രീറാം ഇന്ന് പുറത്തിറങ്ങും; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

7 Aug 2019 5:49 AM GMT
മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശ്രീറാമിന് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലും പോലിസിന്റെ ഗുരുതര വീഴ്ചയും: രമേശ് ചെന്നിത്തല

6 Aug 2019 2:52 PM GMT
തുടക്കം മുതലെ പോലിസ് ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നു. എഫ്ഐആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി. ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പോലിസ് തയ്യാറായില്ല.

ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് ജാമ്യം

13 July 2019 5:15 PM GMT
അന്വേഷണം തുടരുകയാണെന്നും ഗ്രേസ് 1 എണ്ണക്കപ്പല്‍ വിട്ടുനല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: നാലു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

3 July 2019 5:09 AM GMT
ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.ബിജു എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: രവി പൂജാരി സെനഗലില്‍ നിന്നും രക്ഷപ്പെട്ടതായി സൂചന

10 Jun 2019 5:24 PM GMT
സെനഗലില്‍ പോലിസ് പിടിയിലായിരുന്ന രവി പൂജാരി കഴിഞ്ഞ ആഴ്ച ജാമ്യം നേടിയതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നാണ് ലഭിക്കുന്ന വിവരമെന്ന് കര്‍ണാടക പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: മൂന്നാം പ്രതി ആദിത്യയക്ക് ജാമ്യം

29 May 2019 10:14 AM GMT
തെളിവു ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും ഇത് കോടതി തള്ളി.ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട്,ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരെ ബന്ധപ്പെടാന്‍ പാടില്ല. അവര്‍ താമസിക്കുന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

22 May 2019 12:46 AM GMT
ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ്: ഷഫീഖ് ഖാസിമിക്ക് ജാമ്യം

17 May 2019 11:01 AM GMT
മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചത്

നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

8 May 2019 6:11 PM GMT
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുമ്പാകെ നീരവ് മോദി ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

പെരിയ ഇരട്ടക്കൊല: 12ാം പ്രതിക്കു ജാമ്യം

3 May 2019 3:49 PM GMT
പനയാല്‍ ആലക്കോട് കാലിച്ചാന്‍മരത്തിങ്കല്‍ ബി മണികണ്ഠനാണു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യാണു ജാമ്യം അനുവദിച്ചത്‌

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകം: 10 പ്രതികള്‍ക്ക് ജാമ്യം

11 April 2019 2:07 PM GMT
ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ജാമ്യം

2 April 2019 1:03 AM GMT
അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി

29 March 2019 5:02 PM GMT
ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്.

കശ്മീര്‍ പോസ്റ്റര്‍ രാജ്യദ്രോഹ കേസ്; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

26 Feb 2019 8:47 AM GMT
മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിന്‍ഷാദിനും ഫാരിസിനും ജാമ്യം അനുവദിച്ചത്.

അറസ്റ്റ് നിയമവിരുദ്ധം: ആനന്ദ് തെല്‍തുംബ്ദെയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

2 Feb 2019 1:17 PM GMT
എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പൂനെ പോലിസിന് കോടതി നിര്‍ദേശം നല്‍കി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ആനന്ദ് തെല്‍തുംബ്ദെയെ പൂനെ പോലിസ് അറസ്റ്റുചെയ്തത്. എന്നാല്‍, അറസ്റ്റ് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പൂനെ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കിഷോര്‍ വധേന ചൂണ്ടിക്കാട്ടി.

മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കള്‍ക്ക് മുന്‍ കൂര്‍ ജാമ്യം

28 Jan 2019 3:19 PM GMT
യൂത്ത് ലീഗ് തീരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അബദുല്‍ മജീദ് , വൈസ് പ്രസിഡന്റ് അബദുല്‍ ലത്തീഫ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ശാഫി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജസ്റ്റിസ് സുനില്‍ തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

എസ്ബിഐ ആക്രമണം: എന്‍ജിഒ യൂനിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

25 Jan 2019 11:44 AM GMT
പണിമുടക്കിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അക്രമം ഗൗരവതരമാണെന്ന് കോടതി വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Share it