റിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
BY SRF10 Aug 2022 6:44 AM GMT

X
SRF10 Aug 2022 6:44 AM GMT
കൊച്ചി: ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജ. ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
മെഹ്നാസിന്റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പോലിസ് മെഹ്നാസിനെതിരേ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് റിഫയ്ക്ക് പ്രായപൂര്‍ത്തിയാവും മുന്‍പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മെഹ്നാസിനെ പോക്‌സോ കേസ് ചുമത്തി പോലിസ് അറസ്റ്റു ചെയ്തിരുന്നു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില് നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില് മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT