Kerala

ലൈഫ് മിഷന്‍:സര്‍ക്കാരിന് തിരിച്ചടി; സിബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നും ബുദ്ധിപരമായ രീതിയില്‍ നടത്തിയ അഴിമതിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.ഈ സ്‌റ്റേയും ഹൈക്കോടതി നീക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍:സര്‍ക്കാരിന് തിരിച്ചടി; സിബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും യുണിടാകും നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി.കേസില്‍ സിബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നും ബുദ്ധിപരമായ രീതിയില്‍ നടത്തിയ അഴിമതിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.ഈ സ്‌റ്റേയും ഹൈക്കോടതി നീക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് നേരത്തെ സിബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എഫ് ഐ ആര്‍ റദ്ദാക്കണമെന്നും സിബി ഐ ആരോപിക്കുന്നതുപോലെ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ് സി ആര്‍ എ ചട്ടലംഘനം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.പദ്ധതിയുടെ കരാറുകാരായ യൂണിടാകും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹരജി പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെയുള്ള അന്വേഷണം താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയും യൂണിടാകിനെതിരെയുള്ള അന്വേഷണം തുടരാമെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പണമിടപാട് സംബന്ധിച്ച് എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് കോടതി ഇപ്പോള്‍ സര്‍ക്കാരിന്റെയും യൂണിടാകിന്റെയും ഹരജികള്‍ തള്ളിക്കൊണ്ട് സിബി ഐ അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുന്നത്.അതേ സമയം ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് വിവരം.യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്സ്,ലൈഫ് മിഷന്‍ പദ്ധതി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബി ഐയുടെ എഫ് ഐ ആര്‍.

Next Story

RELATED STORIES

Share it