- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാണാതായ മൂന്നുവയസ്സുകാരി മഡലീന്‍ മക്കാന്റെ പേരും എപ്‌സറ്റൈന്‍ ഫയലില്‍

വാഷിങ്ടണ്‍: രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാണാതായ മൂന്നുവയസ്സുകാരി മഡലീന്‍ മക്കാന്റെ പേര് എപ്‌സറ്റൈന്‍ ഫയലില്‍ ഉണ്ടെന്ന് റിപോര്‍ട്ടുകള്‍. യുഎസ് ഡിപാര്‍ട്ട്‌മെന്റെ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഫയലുമായി ബന്ധപ്പെട്ട രേഖകളിലാണ് മഡലീന്‍ മക്കാന്റെ പേര് സാക്ഷിമൊഴിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം വുറത്തുവരുന്നത്. ഇതോടെ, ഏറെ പ്രമാദമായ മിസ്സിങ് കേസായ മഡലീന്‍ മക്കാന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
2009ല്‍, താന്‍ മഡലീന്‍ മക്കാനെ പോലെയുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നെന്ന് ഒരാളുടെ സാക്ഷിമൊഴിയാണ് റിപോര്‍ട്ടില്‍ ഉള്ളത്. സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട, ജെഫ്രി എപ്‌സ്റ്റെനുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലിലായ ഗിസ്ലൈന്‍ മാക്‌സ് വെല്‍ എന്ന യുവതിയോടൊപ്പമാണ് കുട്ടിയെ കണ്ടതെന്ന് ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ തനിക്ക് ആ സ്ത്രീയെ അന്നു മനസിലായില്ലെന്നും പിന്നീട് ഒരു എഫ്ബി പോസ്റ്റിലൂടെയാണ് മാക്‌സ് വെല്‍ ആണെന്ന് മനസിലാക്കിയതെന്നും സാക്ഷിയായ വ്യക്തി പറയുന്നു.

താന്‍ കുട്ടിയെ കണ്ടപ്പോള്‍ മാക്‌സ് വെല്‍ കുട്ടിയെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെന്നും വേഗത്തില്‍ നടന്നു പോയെന്നും ഇയാള്‍ പറയുന്നു. സ്ത്രീക്കും കുട്ടിക്കും മുമ്പായി ഒരു മധ്യവയ്ക്കന്‍ നടന്നുപോകുന്നുണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു. താന്‍ അന്നു കണ്ട കുട്ടിക്ക് ഏകദേശം ആറു വയസ്സു തന്നെ പ്രായം തോന്നിപ്പിക്കുമെന്നും അവള്‍ മക്കാന്റെ പോലെയുണ്ടായിരുന്നെന്നും അയാള്‍ പറയുന്നു.
2007 മെയ് മാസത്തിലാണ് മഡലീന്‍ മക്കാനെയെ കാണാതാകുന്നത്. വെറും മൂന്നുവയസ്സായിരുന്നു അന്ന് മക്കാന് പ്രായം. അന്ന് അവധി ആഘോഷിക്കാന്‍ അമ്മക്കും അച്ഛനുമൊപ്പം പ്രയ ഡ ലൂസിലുള്ള ഓഷ്യന്‍ ക്ലബ് റിസോര്‍ട്ടില്‍ എത്തിയതാണ് കുഞ്ഞുമക്കാനെ.ഉറങ്ങി കിടന്ന മക്കാനെയും സഹോദരങ്ങളെയും അപ്ട്ടാര്‍മെന്റിലാക്കി അച്ഛനും അമ്മയും ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വന്നപ്പോഴാണ് തങ്ങളുടെ മകളെ കാണാനില്ലെന്ന് അവര്‍ അറിയുന്നത്. തുടര്‍ന്ന് സംഭവം പോലിസില്‍ അറിയിക്കുകയും വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയായും മക്കാനെയെ കണ്ടെത്താനായില്ല. മിസിങ് കേസുകളിലൊന്നായി മാത്രം അങ്ങനെ മക്കാനെ ഒതുങ്ങിപോവുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















