Sub Lead

ഷെയ്ഖ് ജര്‍റാഹിലെ കുടിയൊഴിപ്പിക്കല്‍; ഇസ്രായേലി കോടതി നിര്‍ദേശം തള്ളി ഫലസ്തീനികള്‍

ഒരു പ്രതീകാത്മക തുക വാടക നല്‍കി കുറഞ്ഞത് 15 വര്‍ഷമെങ്കിലും അവരുടെ വീടുകളില്‍ താമസിക്കാന്‍ കഴിയുന്ന ഒരു പദ്ധതി അംഗീകരിക്കാനാണ് ഇസ്രായേല്‍ സുപ്രിംകോടതി ഫലസ്തീനികളോട് ആവശ്യപ്പെട്ടത്

ഷെയ്ഖ് ജര്‍റാഹിലെ കുടിയൊഴിപ്പിക്കല്‍; ഇസ്രായേലി കോടതി നിര്‍ദേശം തള്ളി ഫലസ്തീനികള്‍
X

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ കോടതി മുന്നോട്ട് വച്ച നിര്‍ദ്ദേശം തള്ളി അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജര്‍റാഹ് പരിസരത്തെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീന്‍ കുടുംബങ്ങള്‍.

ഒരു പ്രതീകാത്മക തുക വാടക നല്‍കി കുറഞ്ഞത് 15 വര്‍ഷമെങ്കിലും അവരുടെ വീടുകളില്‍ താമസിക്കാന്‍ കഴിയുന്ന ഒരു പദ്ധതി അംഗീകരിക്കാനാണ് ഇസ്രായേല്‍ സുപ്രിംകോടതി ഫലസ്തീനികളോട് ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശം ഭാവിയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് അനുഗുണമായി തങ്ങളെ കുടിയൊഴിപ്പിക്കലിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ കുടുംബങ്ങള്‍ ഇവ തള്ളിക്കളഞ്ഞത്.

കുടിയേറ്റ സംഘടനകളുടെ കാരുണ്യത്തില്‍ തങ്ങളെ 'സംരക്ഷിത കുടിയാന്മാരായി' മാറ്റുന്ന ഇസ്രായേല്‍ സുപ്രിം കോടതി മുന്നോട്ട് വച്ച നിര്‍ദ്ദേശം തങ്ങള്‍ തള്ളിക്കളഞ്ഞതായി കുടുംബങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

'അധിനിവിഷ്ട ജെറുസലേമില്‍ ഫലസ്തീനികള്‍ എന്ന നിലയില്‍ തങ്ങളുടെ സാന്നിധ്യം സംരക്ഷിക്കുന്ന സ്ഥാപനപരമായ പരിരക്ഷ ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള കോടതി നിര്‍ദേശം തള്ളിക്കളയുന്നതില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി കുടുംബം വ്യക്തമാക്കി.

ഫലസ്തീനികള്‍ തലമുറകളായി അവരുടെ വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും, കിഴക്കന്‍ ജറുസലേമിലെ സമീപപ്രദേശങ്ങളില്‍ നിന്ന് നാല് ഫലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കാന്‍ ഇസ്രായേല്‍ അധികാരികള്‍ മാസങ്ങളായി ശ്രമിച്ച് വരികയാണ്.

Next Story

RELATED STORIES

Share it