Top

You Searched For "Palestinian"

അഖ്‌സയില്‍ ജൂത പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയ ഉത്തരവ് തള്ളി ഫലസ്തീനികള്‍

8 Oct 2021 2:15 PM GMT
.യഹൂദ വിശ്വാസികളുടെ മൗന പ്രാര്‍ഥന ക്രിമിനല്‍ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും അത് അുവദിക്കാമെന്നുമാണ് ഇസ്രായേല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

അധിനിവേശ വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഫലസ്തീന്‍ വീഡിയോ ഗെയിം

6 Oct 2021 2:07 PM GMT
1980കളില്‍ ലെബനനില്‍ നടന്ന പലസ്തീന്‍ പ്രതിരോധത്തിന്റെ ഭാഗമായിരുന്ന പിതാവിന്റെ പോരാട്ട അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫലസ്തീന്‍-ബ്രസീലിയന്‍ നിദാല്‍ നജ്മ് ഈ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്.

ജനിന്‍ ക്യാംപില്‍ റെയ്ഡിന് ശ്രമിച്ചാല്‍ നേരിടും; ഇസ്രായേലിന് ഫലസ്തീനികളുടെ മുന്നറിയിപ്പ്

8 Sep 2021 10:25 AM GMT
രക്ഷപ്പെട്ട ഫലസ്തീനികള്‍ ആക്രമണം അഴിച്ചുവിടുമോയെന്ന് ഭയന്ന് വെസ്റ്റ് ബാങ്കിനും ഇസ്രായേലിനുമിടയില്‍ ഡസന്‍ കണക്കിന് ചെക്ക്‌പോസ്റ്റുകളാണ് ഇസ്രായേല്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇസ്രായേലിന്റെ അതീവ സുരക്ഷ ജയില്‍ ഭേദിച്ച ആ വീരര്‍ ഇവരാണ്

7 Sep 2021 10:34 AM GMT
സെല്ലിലെ ശുചിമുറിയില്‍നിന്നു പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ഈ വീരര്‍ ഇസ്രായേല്‍ ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പുറത്തുകടന്നത്.

ഇസ്രായേല്‍ തടവറയില്‍നിന്ന് രക്ഷപ്പെട്ട ഫലസ്തീനികളെ സംരക്ഷിക്കണം: ജോര്‍ദാന്‍ മുന്‍ മന്ത്രി

7 Sep 2021 9:36 AM GMT
'ഇസ്രായേലി അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ വീര തടവുകാര്‍, നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശുന്നു' താഹിര്‍ ട്വീറ്റ് ചെയ്തു.

അതീവ സുരക്ഷയുള്ള ഇസ്രായേലി ജയിലില്‍നിന്ന് നിരവധി ഫലസ്തീന്‍ പോരാളികള്‍ രക്ഷപ്പെട്ടു

6 Sep 2021 10:38 AM GMT
ഒരാള്‍ മുഖ്യധാരാ ഫതഹ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സായുധ സംഘത്തിന്റെ മുന്‍ കമാന്‍ഡര്‍ ആണെന്ന് പ്രിസണ്‍സ് സര്‍വീസ് അറിയിച്ചു.

പൂര്‍ണഗര്‍ഭിണിയായ ഫലസ്തീന്‍ തടവുകാരിയെ വീട്ടുതടങ്കലില്‍ വിട്ട് ഇസ്രായേല്‍ കോടതി

3 Sep 2021 6:10 PM GMT
നവജാത ശിശുക്കള്‍ക്ക് രണ്ട് വയസ്സുവരെ അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ ഇസ്രായേലി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ജയിലില്‍ കഴിയുന്നത് ഒരു നവജാതശിശുവിന് അനുയോജ്യമായ സാഹചര്യമല്ലെന്നും കുട്ടിയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും ജഡ്ജി സിവാന്‍ ഉമര്‍ തന്റെ വിധിന്യാത്തില്‍ പറഞ്ഞു

ഇസ്രായേലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിനെതിരേ നിരാഹാര സമരവുമായി 17 ഫലസ്തീനികള്‍

2 Aug 2021 9:49 AM GMT
നെഗേവ് ജയില്‍, ബീര്‍ഷെബ ജയില്‍ കോംപ്ലക്‌സ്, ആഷ്‌കെലോണ്‍ ജയില്‍, ഒഹ്ലെക്ദാര്‍ ജയില്‍, മെഗിദ്ദോ ജയില്‍, ഒഫെര്‍ ജയില്‍ എന്നിവിടങ്ങളിലായി പാര്‍പ്പിക്കപ്പെട്ട തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്.

ഫലസ്തീന്‍ ക്‌നാനായരുടെ പൗരാണിക സെമിത്തേരി ഇസ്രായേല്‍ തകര്‍ത്തു

16 July 2021 3:27 PM GMT
ജെറുസലേമിനെയും ഹെബ്രോണിനെയും ബന്ധിപ്പിക്കുന്ന നമ്പര്‍ 60 ബൈപാസ് റോഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അധിനിവേശ അധികൃതര്‍ സെമിത്തേരി പൊളിച്ചുനീക്കിയതെന്ന് ഓഫിസ് ഓഫ് വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് അതോറിറ്റി ഡയറക്ടര്‍ ഹസ്സന്‍ ബ്രിജി പറഞ്ഞു.

ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വെടിവയ്പ്; നൂറുകണക്കിന് പേര്‍ക്ക് പരുക്ക്

10 July 2021 6:16 PM GMT
അനധികൃതമായ ഭൂമി കണ്ടുകെട്ടുന്നതില്‍ ഫലസ്തീനികള്‍ പ്രതിഷേധിച്ച വെസ്റ്റ്ബാങ്ക് പട്ടണമായ നബുലുസിനടുത്തുള്ള ബീറ്റയില്‍ പ്രതിഷേധം നടന്ന സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യവും കണ്ണീര്‍ വാതകവും പുക ബോംബുകളും പ്രയോഗിച്ചത്

ഇസ്രായേല്‍ ജയിലുകളിലെ ഭയാനക പീഡനമുറകള്‍ വെളിപ്പെടുത്തി ഫലസ്തീനി പെണ്‍കുട്ടി

3 July 2021 5:29 PM GMT
സയണിസ്റ്റ് കാരാഗൃഹങ്ങളില്‍ താന്‍ അനുഭവിച്ച രക്തമുറയുന്ന പീഡനങ്ങളെക്കുറിച്ച് ഫലസ്തീനി പെണ്‍കുട്ടി മെയ്‌സ് അബു ഘോഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ശെയ്ഖ് ജര്‍റാഹ് സമര നായകരെ ഇസ്രായേല്‍ വിട്ടയച്ചു

7 Jun 2021 8:42 AM GMT
23കാരായ മുന എല്‍കുര്‍ദിനെയും മുഹമ്മദ് അല്‍ കുര്‍ദിനെയുമാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ സേന വിട്ടയച്ചത്.

ഫലസ്തീന്‍ സൈന്യത്തെ തുര്‍ക്കി പരിശീലിപ്പിക്കും; തുര്‍ക്കി-ഫലസ്തീന്‍ സുരക്ഷാക്കരാര്‍ പ്രാബല്യത്തില്‍

7 Jun 2021 6:00 AM GMT
2018ലാണ് വെസ്റ്റ്ബാങ്കിലെ റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി തുര്‍ക്കി ധാരണയിലെത്തിയത്. ലിബിയയുമായി തുര്‍ക്കി ഒപ്പുവച്ച സമുദ്ര അതിര്‍ത്തി ഉടമ്പടിയുടെ സമാന മാതൃകയായിരിക്കും ഇക്കാര്യത്തില്‍ പിന്തുടരുകയെന്ന് യെനി സഫക് റിപ്പോര്‍ട്ട് ചെയ്തു.

നബ്‌ലുസിലെ ഫലസ്തീന്‍ പുരാവസ്തു കേന്ദ്രം ഇസ്രായേല്‍ സൈന്യം അടച്ചുപൂട്ടി

5 Jun 2021 5:50 AM GMT
പട്ടണം റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈനികര്‍ കേന്ദ്രം അടച്ചുപൂട്ടുകയും ഫലസ്തീനികളെ തടഞ്ഞ് കേന്ദ്രത്തിലേക്ക് ബലമായി പ്രവേശിച്ച ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതായി സെബാസ്റ്റ്യ മേയര്‍ മുഹമ്മദ് അസിം വഫ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആയുധം താഴെവയ്ക്കാതെ ഇസ്രായേല്‍ സൈന്യം; വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയെ വെടിവച്ച് കൊന്നു

25 May 2021 4:29 PM GMT
വെസ്റ്റ് ബാങ്കിലെ അല്‍ അമരി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന അഹ്മദ് ഫഹദിനെയാണ് വെടിവെച്ച് കൊന്നത്.

തീക്കളി തുടര്‍ന്ന് ഇസ്രായേല്‍; ഫലസ്തീനികള്‍ക്കെതിരേ കൂട്ട അറസ്റ്റ്

24 May 2021 5:48 PM GMT
സമരങ്ങളില്‍ പങ്കെടുത്തതിന് വരും ദിവസങ്ങളില്‍ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഇസ്രായേലി പോലിസിന്റെ ഭീഷണി. 'ഓപ്പറേഷന്‍ ലോ ആന്‍ ഓര്‍ഡര്‍' എന്ന പേരിട്ടാണ് പോലിസ് ഈ കൂട്ട അറസ്റ്റിന് ഒരുങ്ങുന്നത്.

വെസ്റ്റ്ബാങ്കില്‍ വ്യാപക റെയ്ഡുമായി ഇസ്രായേല്‍; 50 ഫലസ്തീനികള്‍ അറസ്റ്റില്‍

22 May 2021 2:28 PM GMT
ഏപ്രില്‍ പകുതിക്ക് ശേഷം ഇസ്രായേലിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും അറബ് പട്ടണങ്ങളിലുമായി 1,800 ല്‍ അധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി എന്‍ജിഒ അറിയിച്ചു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് കോണ്‍ഗ്രസ്

14 May 2021 4:36 PM GMT
യുഎന്‍എസ്‌സി അംഗമെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിന് സ്വന്തം നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: യുഎന്‍

10 May 2021 4:01 PM GMT
കിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കില്‍നിന്നുള്ള ഫലസ്തീനികള്‍ക്ക് അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍

1 May 2021 11:10 AM GMT
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്ന് ജറുസലേമിലേക്ക് നയിക്കുന്ന റോഡുകളിലെ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ അതിരാവിലെ മുതല്‍ ഫലസ്തീനികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍, പരിമിതമായ ആളുകളെ മാത്രമേ ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ ജറുസലേമിലേക്ക് പോവാന്‍ അനുവദിച്ചുള്ളുവെന്ന് അനദോളു റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു; ഇസ്രായേലിനെ കുറ്റപ്പെടുത്തി മെഹ്മൂദ് അബ്ബാസ്

30 April 2021 9:38 AM GMT
. ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ വോട്ടുചെയ്യല്‍ സംബന്ധിച്ച തര്‍ക്കത്തിനും ഫത്ഹ് പാര്‍ട്ടിയിലെ പിളര്‍പ്പിനുമിടയിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച് കൊണ്ടുള്ള അബ്ബാസിന്റെ പ്രഖ്യാപനം.

വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

22 April 2021 8:43 AM GMT
ആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

ഫലസ്തീന്‍ ഹ്രസ്വചിത്രം 'ദി പ്രസന്റിന്' ബാഫ്റ്റ പുരസ്‌കാരം

12 April 2021 1:31 AM GMT
മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരമാണ് 'ദി പ്രസന്റ്' നേടിയത്.

സയണിസ്റ്റ് സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയുടെ ഭവനം തകര്‍ത്തു

2 March 2021 10:28 AM GMT
ജറുസലേമിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഇസ്സാവിയയിലെ താമസക്കാരനായ ഭിന്നശേഷിക്കാരനായ ഹാതിം ഹുസൈന്‍ അബു റയാലയുടെ വസതിയാണ് സൈന്യം തകര്‍ത്തത്.

ഹമാസ് പ്രതിനിധി സംഘം റഷ്യയില്‍; ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ണായക കൂടിക്കാഴ്ച

5 Feb 2021 6:02 PM GMT
ഹമാസ് പ്രതിനിധി സംഘത്തില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫിസ് മേധാവി മൂസ അബു മര്‍സൂക്ക്, പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സഹീര്‍ ജബരീന്‍ എന്നിവര്‍ മോസ്‌കോയിലെത്തിയ പ്രതിനിധി സംഘത്തിലുണ്ട്.

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി

1 Feb 2021 11:26 AM GMT
ബെത്‌ലഹേമിന് തെക്കുള്ള ഗുഷ് എറ്റ്‌സിയോണ്‍ കവലയില്‍വച്ച് മൂന്നു കത്തികള്‍ ഘടിപ്പിച്ച വടിയുമായി ഇദ്ദേഹം ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത്.

ഫലസ്തീന്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കരുതെന്ന് ഉത്തരവിട്ട് ഇസ്രായേല്‍ മന്ത്രി

28 Dec 2020 3:34 PM GMT
കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമായി മുഴുവന്‍ തടവുകാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ അവഗണിച്ചാണ് മന്ത്രിയുടെ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു

ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി കുടിയിറക്കുന്നത് ശരിവച്ച് ഇസ്രായേല്‍ കോടതി

27 Nov 2020 3:51 PM GMT
1948ന് മുമ്പ് യഹൂദരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് 1963 മുതല്‍ കെട്ടിടത്തില്‍ താമസിക്കുന്ന കുട്ടികളടക്കമുള്ള 87 ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് കീഴ്‌കോടതി ജൂത കുടിയേറ്റ സംഘങ്ങള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.

ഫലസ്തീന്‍ ഭൂമി കയ്യേറിയുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ക്കെതിരേ അല്‍ അസ്ഹര്‍

21 Oct 2020 5:21 PM GMT
ഇസ്രായേല്‍ അധിനിവിഷ്ട ഫലസ്തീന്‍ രാജ്യത്തിന്റെ പ്രദേശങ്ങള്‍ കയ്യേറുകയും ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ അല്‍ അസ്ഹര്‍ അധികൃതര്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരായ തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

ഇസ്രായേല്‍ ഇതുവരെ തകര്‍ത്തത് 1,66,000 ഫലസ്തീന്‍ ഭവനങ്ങള്‍; വഴിയാധാരമായത് പത്തുലക്ഷത്തിലധികം പേര്‍

7 Oct 2020 6:35 PM GMT
ഈ വര്‍ഷം സപ്തംബര്‍ വരെ അധിനിവേശ സേന 450 ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ചിലത് ഫലസ്തീനികളെ കൊണ്ടുതന്നെ പൊളിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

7 Oct 2020 3:47 PM GMT
'ഭീകരാക്രമണം' ആരോപിച്ച് ഇസ്രായേല്‍ തുറങ്കിലടച്ച ഫലസ്തീനികള്‍ക്ക് 'ഹമാസും ഫലസ്തീന്‍ അതോറിറ്റിയും കൈമാറിയ ഫണ്ടുകളെ ലക്ഷ്യമിട്ടാണ് ഈ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഇസ്രയേല്‍ തകര്‍ത്തത് 500ല്‍ അധികം ഫലസ്തീന്‍ ഭവനങ്ങളെന്ന് യുഎന്‍

29 Sep 2020 10:03 AM GMT
കെട്ടിട അനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ ഇസ്രയേല്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യുഎന്‍ ഏജന്‍സി അറിയിച്ചു.

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; നിലപാടില്‍ ഉറച്ച് കുവൈത്ത്

26 Sep 2020 4:41 AM GMT
ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അല്‍ സബാഹ് വ്യക്തമാക്കി.

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്

16 Sep 2020 1:32 AM GMT
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ അണിനിരന്നത്.

വീട് കത്തിച്ച് ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസ്: ജൂത കുടിയേറ്റക്കാരനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

15 Sep 2020 4:16 AM GMT
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് 25കാരനായ ജൂത കുടിയേറ്റക്കാരന്‍ അമീരാം ബെന്‍ ഉലിയലിനെ ലോഡ് കോടതി ശിക്ഷിച്ചത്. വിദ്വേഷ കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയ്‌ക്കൊപ്പം കൊലപാതകശ്രമം, തീവയ്പ് എന്നീ രണ്ട് കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം

2 Sep 2020 2:15 PM GMT
കഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സൈനിക പോലിസ് അന്വേഷണം പ്രഖ്യാപിച്ചത്.
Share it