ഇസ്രായേല് അധിനിവേശ സൈന്യം ഫലസ്തീന് കൗമാരക്കാരനെ വെടിവച്ച് കൊന്നു
ഫലസ്തീന് മെഡിക്കല് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില് അലൗനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില് ഇസ്രായേല് സൈന്യം ഫലസ്തീന് കൗമാരക്കാരനെ വെടിവച്ച് കൊന്നു. ഫലസ്തീന് മെഡിക്കല് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില് അലൗനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജെനിന് അഭയാര്ഥി ക്യാംപില്വച്ച് ഇസ്രായേല് അധിനിവേശ സൈന്യത്തിന്റെ നേരിട്ടുള്ള വെടിവയ്പില് വയറിനും കൈക്കുമേറ്റ മുറിവിനെതുടര്ന്നാണ് കാമില് അലൗന മരണത്തിന് കീഴടങ്ങിയത്.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള ജെനിന് ഗവര്ണറേറ്റിലെ ജാബ എന്ന ഗ്രാമത്തില്വച്ചാണ് അലൗനക്ക് പരിക്കേറ്റതെന്ന് ഫലസ്തീന് മെഡിക്കല് സ്രോതസ്സ് എഎഫ്പി വാര്ത്താ ഏജന്സിയോട് പറഞ്ഞു.
ജബയില് ഇസ്രായേല് സേനയുമായുള്ള ഏറ്റുമുട്ടലിനിടെ വയറ്റിലും കൈയിലും വെടിയേറ്റ അലൗനയെ
ശനിയാഴ്ചയാണ് ആശുപത്രിയില് എത്തിച്ചത്. ജെനിനിലെ ഇബ്ന് സിന മെഡിക്കല് സെന്ററിലെ ഡോക്ടര്മാര് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനെ 2003ല് ഇസ്രായേല് സൈന്യം കൊലപ്പെടുത്തിയിരുന്നു.
RELATED STORIES
15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി
18 Aug 2022 6:38 PM GMTവയോധികനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്
18 Aug 2022 3:22 PM GMTകാര്ഷികോല്പ്പന്നങ്ങള്ക്ക് ന്യായമായ വില ലഭിക്കാന് ഇടപെടല്...
18 Aug 2022 1:25 AM GMTമാളയില് രക്ഷിതാവായ സ്ത്രീയെ സ്കൂള് ചെയര്മാന് അപമാനിച്ചതായി പരാതി
17 Aug 2022 12:23 PM GMTവില്പ്പനയ്ക്കായി കടത്തി കൊണ്ടുവന്ന മദ്യം പിടികൂടി; രണ്ടു പേര്...
16 Aug 2022 3:26 PM GMTനാട്ടിക ഫിഷറീസ് സ്കൂള് ഗ്രൗണ്ടില് സിന്തറ്റിക് ട്രാക്കുയരും
16 Aug 2022 9:04 AM GMT