Sub Lead

ഫലസ്തീന്‍ എന്‍ജിഒകളെ കരിമ്പട്ടികയില്‍പ്പെടുത്തി ഇസ്രായേല്‍; നടപടിയെ അപലപിച്ച് യുഎസ്

ഫലസ്തീനിലെ ആറ് മനുഷ്യാവകാശ സംഘടനകളെ 'ഭീകര' ഗ്രൂപ്പുകളായി മുദ്രകുത്തിയ ഇസ്രായേലിനെ ബൈഡന്‍ ഭരണകൂടം പരസ്യമായി തള്ളിപ്പളയണമെന്നും ഇവര്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഫലസ്തീന്‍ എന്‍ജിഒകളെ കരിമ്പട്ടികയില്‍പ്പെടുത്തി ഇസ്രായേല്‍; നടപടിയെ അപലപിച്ച് യുഎസ്
X

വാഷിങ്ടണ്‍: ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ അടക്കം കരിമ്പട്ടികയില്‍ പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഒരു കൂട്ടം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്.ഫലസ്തീനിലെ ആറ് മനുഷ്യാവകാശ സംഘടനകളെ 'ഭീകര' ഗ്രൂപ്പുകളായി മുദ്രകുത്തിയ ഇസ്രായേലിനെ ബൈഡന്‍ ഭരണകൂടം പരസ്യമായി തള്ളിപ്പളയണമെന്നും ഇവര്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്രില്‍ ഹെയ്‌നും ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റുകളായ 21 കോണ്‍ഗ്രസ് അംഗങ്ങളാണ് കത്തില്‍ ഒപ്പുവെച്ചത്.

സിവില്‍ സമൂഹത്തെയും മാനുഷിക സംഘടനകളുടെ ന്യായമായ പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങള്‍ക്കെതിരേ യുഎസ് എപ്പോഴും സ്ഥൈര്യത്തോടെ സംസാരിക്കണം. നിയമാനുസൃതമായ മനുഷ്യാവകാശങ്ങള്‍ക്കും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദ വിരുദ്ധ നിയമം ബാധകമാക്കരുത്, പുരോഗമന കോണ്‍ഗ്രസുകാരിയായ അയന്ന പ്രസ്ലി കത്തില്‍ പറയുന്നു. ഫലസ്തീന്‍ സംഘടനകള്‍ക്കെതിരായ ഇസ്രായേല്‍ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തെയും അവര്‍ തള്ളിക്കളഞ്ഞു.

സംഘടനകളെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് പോലുള്ള അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ സംഘടനകളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അടിച്ചമര്‍ത്താനോ നിഷേധിക്കാനോ ഉപയോഗിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it