Sub Lead

ഫലസ്തീന്‍ ബാലികയെ കൂട്ടംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഇസ്രായേല്‍ സൈനികര്‍ (വീഡിയോ)

തിങ്കളാഴ്ചയാണ് ബറാഅത് ആഘോഷ പരിപാടികളുടെ ഭാഗമായി ഒത്തുകൂടിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിയും പ്രയോഗിച്ചത്.

ഫലസ്തീന്‍ ബാലികയെ കൂട്ടംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഇസ്രായേല്‍ സൈനികര്‍ (വീഡിയോ)
X

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമില്‍ ഫലസ്തീന്‍ ബാലികയെ ഇസ്രായേല്‍ സൈനികര്‍ കൂട്ടംചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

തിങ്കളാഴ്ചയാണ് ബറാഅത് ആഘോഷ പരിപാടികളുടെ ഭാഗമായി ഒത്തുകൂടിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിയും പ്രയോഗിച്ചത്.

ദമസ്‌കസ് ഗേറ്റ് പ്ലാസയില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ബാലികയുടെ കഴുത്തില്‍വട്ടംചുറ്റി വലിച്ചിഴക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്ന വീഡിയോയാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സൈന്യത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന ബാലികയെ തറയില്‍ തള്ളിയിട്ട് സൈനികര്‍ കൂട്ടം ചേര്‍ന്ന് കീഴടക്കുന്നതും ഫലസ്തീനികളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സിയായ വഫ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോയില്‍ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയുടെ തലയില്‍ മുട്ടുകാല്‍ ചവിട്ടി തറയിലേക്ക് തള്ളിയിടുന്നതും അയാളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തുന്നതും കാണാം.

ഫലസ്തീനികളെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സൈന്യം സ്‌കങ്ക് വാട്ടര്‍ (ദുര്‍ഗന്ധം വമിപ്പിക്കുന്ന സ്്രേപ), സ്റ്റണ്‍ ഗ്രനേഡുകള്‍, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ ഉപയോഗിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 31 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it