'ബലമായി പിടിച്ച് കൊണ്ടു പോയി,കൊണ്ടു പോയത് സ്വപ്‌നയുടെ മൊഴിയെ കുറിച്ച് ചോദിക്കാന്‍';സ്വമേധയാ മൊഴി നല്‍കാനെത്തിയെന്ന വിജിലന്‍സ് വാദം തള്ളി സരിത്ത്
മൊഴിയെടുക്കാനുള്ള നോട്ടിസ് നല്‍കാനാണ് ഫ്‌ലാറ്റില്‍ പോയതെന്നും നോട്ടിസ് കൈപറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലന്‍സ് പറഞ്ഞത്

പോലിസാണോ ഗുണ്ടകളാണോ തന്നെ പിടിച്ചുകൊണ്ടുപോകുന്നത് എന്ന് പോലും മനസിലായില്ല. വിജിലന്‍സ് ഓഫിസില്‍ എത്തിയപ്പോഴാണ് ആരാണ് പിടിച്ചുകൊണ്ടുപോയതെന്ന് മനസിലായത്. തന്റെ ഫോണ്‍ പിടിച്ചെടുത്തതായും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കസ്റ്റഡിയിലെടുക്കുന്നു എന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴിയെ കുറിച്ചാണ് ചോദിച്ചത്. ആര് നിര്‍ബന്ധിച്ചിട്ടാണ് മൊഴി നല്‍കിയത് എന്ന് മാത്രമാണ് ചോദിച്ചത്.തുടര്‍ന്ന് 16ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അവര്‍ നോട്ടിസ് നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ട്' സരിത്ത് പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നുമായിരുന്നു വിജിലന്‍സ് സംഘം വിശദീകരിച്ചത്. മൊഴിയെടുക്കാനുള്ള നോട്ടിസ് നല്‍കാനാണ് ഫ്‌ലാറ്റില്‍ പോയതെന്നും നോട്ടിസ് കൈപറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലന്‍സ് പറഞ്ഞത്.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT