സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന ഹരജി തള്ളി
ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി
BY TMY22 July 2020 2:31 PM GMT
X
TMY22 July 2020 2:31 PM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കടത്തില്‍ പ്രത്യേക ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. സ്പ്രിന്‍ക്ലര്‍ ഇടപാടും അന്വേഷിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ നടത്തുകയാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നു കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹരജി സമര്‍പ്പിച്ചത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT