Top

You Searched For " harji"

വാളയാര്‍ കേസ്:അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍; അപ്പീലില്‍ നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

19 Oct 2020 12:36 PM GMT
കേസില്‍ പുനര്‍ വിചാരണ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

19 Oct 2020 7:38 AM GMT
വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് നല്‍കി എന്നത് കൊണ്ടു ടെണ്ടര്‍ നടപടികളില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിത്.വിമാനത്താവളം കൈമാറിക്കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കമാത്രമാണെന്നും കോടതി വിലയിരുത്തി

സ്വര്‍ണക്കടത്ത്: അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ കോടതിയില്‍

9 Oct 2020 3:32 PM GMT
കേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നതാണ്.

ലൈഫ് മിഷന്‍: നടന്നത് അധോലോക ഇടപാടെന്ന് സിബി ഐ ഹൈക്കോടതിയില്‍; ധാരണാ പത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു

8 Oct 2020 11:31 AM GMT
യുണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ലൈഫി മിഷന്‍ കരാറുകിട്ടുന്നതിനായി ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത് എന്നിവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്തതായി സന്തോഷ് ഇപ്പന്റെ മൊഴിയുണ്ടെന്നും സിബി ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.മുഴുവന്‍ ഇടപാടുകളും അധോലോക രീതിയിലാണെന്നും യുണിടാക് മറ മാത്രമാണെന്നും എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബി ഐ അഭിഭാഷകന്‍ വാദിച്ചു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; വിചാരണ തുടരാമെന്ന് ഹൈക്കോടതി

1 Oct 2020 8:57 AM GMT
കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബര്‍ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോയുടെ ഹരജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

1 Oct 2020 5:18 AM GMT
സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്

രണ്ടില ചിഹ്നം ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പി ജെ ജോസഫിന്റെ ഹരജി

8 Sep 2020 1:31 PM GMT
ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ച കമ്മീഷന്‍ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ഹരജിയില്‍ പി ജെ ജോസഫ് പറയുന്നു. കമ്മീഷന്‍ ഉത്തരവ് അധികാര പരിധി ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഹരജിയില്‍ പറയുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

കവിയൂര്‍ പീഡനക്കേസ്: വി ഐ പികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ

20 Aug 2020 11:44 AM GMT
പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കുട്ടി പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വീടിനു പുറത്തുള്ളവരാണ് എന്നതിന് തെളിവില്ല.മൂന്നു വട്ടം ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിച്ചിരുന്നു

കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന്; മുന്‍ ഉത്തരവ് സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി

5 Aug 2020 2:16 PM GMT
ഭൂമി പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു

കൊല്ലം സ്വദേശി ഷബ്‌നയെ കാണാതായിട്ട് അഞ്ചു വര്‍ഷം; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

16 July 2020 2:29 PM GMT
ഷബ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. ഷബ്ന(18)യെ 2018 ജൂലായ് 17 മുതലാണ് കാണാതായത്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകണം; വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി

7 July 2020 8:42 AM GMT
തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം

അമിത വൈദ്യുതിബില്‍: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

2 July 2020 6:58 AM GMT
കെഎസ് ഇബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയാറാക്കിയതിലെ അശാസത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്.ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു

വിസ ചട്ടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിബന്ധന ചോദ്യം ചെയ്ത് ഹരജി:ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

25 Jun 2020 4:04 PM GMT
വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഒരു മാസത്തെ താമസാനുമതിയും നിര്‍ബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നാരോപിച്ചായിരുന്നു ഹരജി

നീറ്റ് പരീക്ഷ: വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം

17 Jun 2020 3:45 PM GMT
കൊവിഡ് വ്യാപനം കാരണം നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് പരീക്ഷ സെന്റര്‍ തുറക്കുകയോ പരീക്ഷ മാറ്റി വെക്കുകയോ വേണമെന്ന ആവശ്യവുമായി ഖത്തറിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്

ബെവ് ക്യൂ ആപ്പ്: ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത മീറ്റിംങു കളുടെ സൂം വീഡിയോകള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി

9 Jun 2020 1:40 PM GMT
ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത നടപടിക്കെതിരേ ടീ ബസ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ഹരജിയില്‍ സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി ജൂണ്‍ 29ന് പരിഗണിക്കും

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വേദനാജനകമെന്ന് ഹൈക്കോടതി;സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെയാണ് ഇത്തരം സംഭവമെന്ന് ഓര്‍മ്മിക്കണം

3 Jun 2020 3:15 PM GMT
ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ടിവിയും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിന ദേവിക ആത്മഹത്യ ചെയ്തത്.വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു

കൊവിഡ്: യുകെയില്‍ കുടുങ്ങിയ മക്കളെ തിരിച്ചെത്തിക്കണമെന്ന് മാതാപിതാക്കള്‍;കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

2 Jun 2020 3:00 PM GMT
രണ്ട് മക്കളും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയാണെന്നും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ ഊരകം സ്വദേശി സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീനയും സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്രത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

29 May 2020 3:18 PM GMT
കേസില്‍ വിശദീകരണം ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തിനു കോടതി നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടില്‍ അനധികൃതമായി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടു രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ റജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

27 May 2020 2:13 PM GMT
മടക്കയാത്രയ്ക്ക് പണമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സാമ്പത്തിക ശേഷിയില്ലെന്നു വ്യക്തമാക്കുന്ന രേഖകളുമായു എംബസിയെ സമീപിച്ചാല്‍ യാത്രാ ചെലവു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ ദുരിതത്തിലാണന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

25 May 2020 2:17 PM GMT
സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി ഉത്തരവിടുകയായിരുന്നു. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കി നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കോടതി നിര്‍ദേശം നല്‍കി

കൊവിഡ്-19 : പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

17 April 2020 8:11 AM GMT
കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ രാജ്യത്ത് മുഖ്യ പരിഗണന നല്‍കുന്നത്.വിദേശത്ത് തങ്ങുന്നവര്‍ക്ക്് അവരുടെ വിസാ കാലാവധി രാജ്യങ്ങള്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസയുടെ കാലാവധി തീരുമെന്ന വിഷയം ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡ്-19 :ഹോമിയോപ്പതി ചികില്‍സകരെ ഉള്‍പ്പെടുത്തുന്നതില്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

11 April 2020 2:44 PM GMT
കൊവിഡ് ചികില്‍സയില്‍ നിന്നു ഹോമിയോപ്പതി ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതിനെതിരെ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാടരിനോട് വ്യക്തത തേടിയത്. കേസ് ഏപ്രില്‍ 17ലേക്ക് മാറ്റി.

ഇ-ഫയലിംഗ് വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

31 March 2020 1:19 PM GMT
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്
Share it