Kerala

ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നകേസ്: ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിചാരണ നടപടികള്‍ക്കു മുമ്പു നവംബര്‍ 13 മുതല്‍ മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിനു കോടതി അനുമതി നല്‍കി

ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നകേസ്: ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ നടപടികള്‍ക്കു മുമ്പു നവംബര്‍ 13 മുതല്‍ മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിനു കോടതി അനുമതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മെയ് 24 മുതല്‍ സൂരജ് റിമാന്റില്‍ കഴിയുകയാണ്. ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അടുത്ത മാസം ഒന്നിന് വിചാരണ തുടങ്ങുമെന്നും ജാമ്യം അനുവദിക്കാനാവില്ലന്നും ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചതെങ്കിലും ഉത്തര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.

Next Story

RELATED STORIES

Share it