Top

You Searched For "meeting"

പൊക്കാളി കൃഷി പരമാവധി സ്ഥലത്ത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം : മന്ത്രി വി എസ് സുനില്‍കുമാര്‍

30 April 2020 10:01 AM GMT
നിലവില്‍ 350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 400ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണം. നിലവില്‍ 34 ടണ്‍ നെല്‍വിത്താണ് കൃഷിക്ക് ആവശ്യമുള്ളത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പരമാവധി വിത്ത് ഉറപ്പാക്കാന്‍ ശ്രമിക്കും.നെല്ലിക്കോഴി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന ഇന്‍ഷുറന്‍സ് വഴി കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ എല്ലാവരും വിള ഇന്‍ഷ്വര്‍ ചെയ്യണം

കുഞ്ഞാലി മരയ്ക്കാറിന്റെ സ്മരണകള്‍ ജ്വലിക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണില്‍ താവഴി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു

10 March 2020 10:35 AM GMT
മുട്ടം സെയ്തമ്മാടം കുടുംബത്തില്‍പെട്ട പ്രശസ്തഗായകരും, എഴുത്തുകാരും, സൈക്കോളജിസ്റ്റുകളുമടങ്ങുന്ന വലിയൊരുകൂട്ടം തന്നെയാണ് കോട്ടക്കലിലെത്തിയത്.

ഭരണഘടനാ സംരക്ഷണ സംഗമം

27 Feb 2020 7:27 PM GMT
തൃശൂര്‍: മാള പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സംഗമം ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുഭാഷ് അധ്യക്ഷത വഹിച്ചു. വി ആ...

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി; നടന്‍ ഷെയിന്‍ നിഗമുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന 27 യോഗം ചേരും

21 Jan 2020 5:11 AM GMT
ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിയുടെ ഡബ്ബിംഗ് ജോലികള്‍ കഴിഞ്ഞ ദിവസം ഷെയിന്‍ നിഗം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെയിന്‍ നിഗവുമായുള്ള തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇതിനു മുമ്പായി താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച നടത്തും.

മുത്തൂറ്റ് സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്

20 Jan 2020 4:54 AM GMT
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വൈകീട്ട് മൂന്നിന് കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.

അമ്മയുടെ തീരുമാനം അംഗീകരിച്ച് ഷെയിന്‍ നിഗം; ഉല്ലാസം ഡബ്ബ് ചെയ്യും, മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും

9 Jan 2020 5:10 PM GMT
ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയിന് നിര്‍ദേശം നല്‍കി. നിര്‍ദേശം അംഗീകരിച്ച ഷെയിന്‍ നിഗം ഇത് സംബന്ധിച്ച് രേഖാ മുലം ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറി. ഇന്ന് രാത്രിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്് ധാരണയിലെത്തിയത്.ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മ സംഘടന പറയുന്ന രീതിയില്‍ എല്ലാ ചെയ്യാന്‍ തയാറാണെന്ന് ഷെയിന്‍ നിഗം സമ്മതിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു

'ജനാധിപത്യം പുറംതള്ളലല്ല', ഉള്‍കൊള്ളലാണ്; സംവാദ സദസ് 21ന് കോഴിക്കോട്

19 Dec 2019 5:14 PM GMT
കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെ നീണ്ടുനില്‍ക്കുന്ന സംവാദസദസ്സില്‍ അക്കാദമിക് തലത്തില്‍ അറിയപ്പെടുന്ന ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രഭാഷകരും പങ്കെടുക്കും. പരിപാടിയില്‍ 4 സെഷനുകളാണുണ്ടാവുക.

നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച്നിര്‍മാതാക്കള്‍;സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കേണ്ടന്ന് തീരുമാനം

19 Dec 2019 1:28 PM GMT
മര്യാദയോടെ സംസാരിക്കുന്ന നിര്‍മാതാവിനെ മനോരോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ സംഘടനയക്ക് വെറുതെയിരിക്കാന്‍ ആവില്ല.മുടങ്ങിപോയ സിനിമകള്‍ക്ക് ചിലവായ തുക ഷെയിന്‍ നിഗത്തില്‍ നിന്നു തന്നെ ഈടാക്കണം. വിഷയത്തില്‍ ഇനി ഷെയിനുമായി നേരിട്ട് ഒരു ചര്‍ച്ചയുമില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ല. വിഷയത്തില്‍ താരസംഘടനയായ അമ്മയാണ് ഉറപ്പ് നല്‍കേണ്ടത്്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസ എന്ന സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റി.അതിനാല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും യോഗം തീരൂമാനിച്ചു.

നടന്‍ ഷെയിനെതിരെ നിര്‍മാതാക്കളുടെ വിലക്ക്: അമ്മയും ഫെഫ്കയും തമ്മില്‍ ആദ്യ ഘട്ട ചര്‍ച്ച നടന്നു;തന്നെ ബുദ്ധിമുട്ടിച്ചത് സംവിധായകനും കാമറാമാനുമെന്ന് ഷെയിന്‍

9 Dec 2019 10:53 AM GMT
കൊച്ചിയിലായിരുന്നു ഇരുസംഘടനയുടെയും ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു,ബാബുരാജ്, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തമ്മിലായിരുന്നു ചര്‍ച്ച.വെയില്‍ സിനിമയുടെ സംവിധായകന്‍ ശരതും ചര്‍ചയില്‍ പങ്കെടുത്തു.വെയില്‍ സിനിമ എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഇരു സംഘടനകളും സംവിധായകന്‍ ശരതിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം ചര്‍ച്ചയില്‍ കൈമാറി

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന്, തുടര്‍ നിലപാട് തീരുമാനിക്കും

4 Dec 2019 2:47 AM GMT
ഉച്ചയ്ക്ക് ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കും.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍: ഇന്ന് തിരുവനന്തപുരത്ത് യോഗം

30 Nov 2019 5:29 AM GMT
യോഗത്തില്‍ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകും.

ബാബരി വിധി: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം 17ന്

13 Nov 2019 11:03 AM GMT
കോടതി വിധിക്കെതിരേ പുനരവലോക ഹരജി നല്‍കണമോ എന്ന വിഷയത്തിലും പള്ളിക്ക് അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമൊയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

നടന്‍ ബിനീഷ് ബാസ്റ്റിന്‍-സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ വിവാദം:ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

4 Nov 2019 6:29 AM GMT
ഫെഫ്കയുടെ കൊച്ചിയിലെ ഓഫിസിലാണ് ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. രണ്ടു പേരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ബിനീഷ് ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫെഫ്ക അനില്‍രാധാകൃഷ്്ണ മേനോനോട് വിശദീകരണം തേടിയിരുന്നു. പാലക്കാട് മെഡിക്കല്‍ കോളജ് കാംപസില്‍ യൂനിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോയ തനിക്ക് അവിടെ വച്ച് കോളജ് അധികൃതരില്‍ നിന്നും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനില്‍ നിന്നും ദുരനുഭവം നേരിട്ടുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ പരാതി

കൊച്ചിയിലെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ : ഡ്രയിനേജ് മാപ്പ് തയാറാക്കും;വിദഗ്ധരടങ്ങുന്ന സാങ്കേതികസമിതി രൂപീകരിക്കും

28 Oct 2019 10:40 AM GMT
ഓപറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക. മൂന്നു മാസത്തിനകം ഡ്രയിനേജ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണം തേടും

മരടിലെ ഫ്‌ലാറ്റു പൊളിക്കല്‍: പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കി മാത്രമെ പൊളിക്കല്‍ നടത്തുവെന്ന് അധികൃതര്‍

14 Oct 2019 4:22 AM GMT
സമീപവാസികളുടെ ആശങ്ക പരിഹരിക്കാന്‍ മരടിലെ രണ്ടിടങ്ങളില്‍ ഇന്നലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു.കുണ്ടന്നൂര്‍ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ പരിസരത്തുള്ളവര്‍ പങ്കെടുത്ത ആദ്യ യോഗം പെട്രോ ഹൗസില്‍ ചേര്‍ന്നു.രണ്ടാമതത്ത യോഗം കണ്ണാടിക്കാട് 'ഗോള്‍ഡന്‍ കായലോരം' ത്തിനു സമീപത്തും നടന്നു.ആല്‍ഫ, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ യോഗം അടുത്ത ദിവസം നടക്കും.

പള്ളിത്തര്‍ക്കം: നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യാക്കോബായ സഭ

28 Sep 2019 3:28 AM GMT
നൂറ്റാണ്ടുകളായി യാക്കോബായ സഭാ വിശ്വാസികള്‍ ആരാധന നടത്തി വരുന്ന ദൈവാലയം മനപൂര്‍വ്വം പൂട്ടിക്കപ്പെട്ട സാഹചര്യമാണ് നിലവില്‍ ഉളളത്.അടുത്ത കാലത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അധിനിവേശം നടത്തിയ യാക്കോബായ പള്ളികള്‍ എന്നിവ തിരിച്ച് പിടിക്കുന്നതിന് സമയബന്ധിതമായി കാര്യപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. കേരള ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഏതു ചര്‍ച്ചകള്‍ക്കും യാക്കോബായ സഭ സന്നദ്ധത അറിയിക്കുവാന്‍ നിശ്ചയിച്ചു. കൂടാതെ, ഇടവകക്കാരില്‍ മരിച്ചവരെ, തടസ്സം കൂടാതെ തങ്ങളുടെ സെമിത്തേരികളില്‍ അടക്കം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടികളെയും യോഗം അപലപിച്ചു. ഞായറാഴ്ച എല്ലാപള്ളികളിലും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചു. സെമിത്തേരികള്‍,ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു

എറണാകുളം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന്; സിപി എം-സിപി ഐ തര്‍ക്കം ചര്‍ച്ചയാകും

30 July 2019 5:03 AM GMT
വൈപ്പിന്‍ ഗവ. കോളജിലെ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷവും,സിപി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഞാറയക്കല്‍ ആശൂപത്രിയില്‍ തടഞ്ഞ സംഭവവും സിപി ഐയുടെ ഡി ഐ ജി ഓഫിസ് മാര്‍ച്ചിനു നേരെ നടന്ന പോലിസ് ലാത്തിച്ചാര്‍ജുമെല്ലാം യോഗത്തില്‍ സിപി ഐ നേതൃത്വം മുന്നോട്ടു വെയ്ക്കും. ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപി ഐ നേതാക്കള്‍ക്കെതിരെ സിപിഎം നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സമയപരിധി നിശ്ചയിച്ച് പൂര്‍ത്തീകരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

29 July 2019 9:36 AM GMT
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ തൊഴില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഉറപ്പാക്കണം.ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ അടക്കമുള്ളവയും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം.എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കണം. ഇവരെ സഹായിക്കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

കര്‍ദിനാളിനെതിരെ ഉപവാസ സമരം: വൈദികരുമായി സിനഡ് ഇന്ന് ചര്‍ച്ച നടത്തും

19 July 2019 3:59 AM GMT
ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വെച്ചാണ് ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ചര്‍ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കതരുതെന്ന ഉപാധി സമരക്കാരായ വൈദികര്‍ മുന്നോട്ടു വെച്ചതായാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ ബിഷപ് ഹൗസിനുള്ളിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്

എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്: പ്രതിഷേധക്കാരായ വൈദികര്‍ക്കും വിശ്വാസികള്‍ക്കും മുന്നറിയിപ്പുമായി സ്ഥിരം സിനഡ്

16 July 2019 5:47 AM GMT
വിഭാഗീയത വളര്‍ത്തുന്ന നടപടികളില്‍ നിന്നും എല്ലാ അതിരൂപത അംഗങ്ങളും വിട്ടു നില്‍ക്കണമെന്നും പരസ്യപ്രസ്താവനകളും ഇടപെടലുകളും ഒഴിവാക്കണമെന്നും സ്ഥിരം സിനഡിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളും സംഭവികാസങ്ങളും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തില്‍ എല്ലാവരും സ്വീകരിക്കണം

ചേരിപ്പോര്; കര്‍ദിനാളും സഹായമെത്രാന്മാരും നടത്തിയ കൂടിക്കാഴ്ച സമവായത്തിലെത്തിയില്ല

8 July 2019 6:05 AM GMT
ഇന്നലെ വൈകിട്ട് ആര്‍ച് ബിഷപ് ഹൗസിലായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനാണ് നിങ്ങളെ പുറത്താക്കിയതെന്നും താന്‍ അക്കാര്യത്തില്‍ നിസഹായനാണ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൂടിക്കാഴ്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അറിയിച്ചതായാണ് വിവരം.തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇരുവരും ബിഷപ് ഹൗസില്‍ തങ്ങിയശേഷം ഇന്ന് രാവിലെ മടങ്ങി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തലവനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍

7 July 2019 3:06 PM GMT
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദ ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ അതിരൂപത്ക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഈ തുക തിരികെ ലഭിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്‍കിയതിലും സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയതിലും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു

സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ്

6 July 2019 1:49 PM GMT
കോടതിയിലുള്ള കേസ് തീര്‍പ്പായ ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കും

എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്: വത്തിക്കാന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ സ്ഥിരം സിനഡിന്റെ തീരുമാനം

5 July 2019 3:39 PM GMT
വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള വൈദികര്‍ ഇതില്‍ നിന്നും പിന്മാറണമെന്ന് സിനഡ് നിര്‍ദേശം നല്‍കിയതാണ് അറിയുന്നത്.സീറോ മലബാര്‍ സഭാ അസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരുന്നു സിനഡ് ചേര്‍ന്നത്. അതിരൂപതയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുത്ത സിനഡ്് ഇക്കാര്യങ്ങള്‍ വികാരി ജനറാളിനെയും ചാന്‍സിലറെയും അറിയിച്ചതായാണ് വിവരം

പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും; ജൂലൈ 15വരെ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാവില്ലെന്ന് കെഎസ്ഇബി

4 July 2019 2:54 PM GMT
സംസ്ഥാനത്ത് ജൂണ്‍ കഴിഞ്ഞിട്ടും കാലവര്‍ഷം ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. പരമാവധി വൈദ്യുതി പുറത്തുനിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാമെന്നാണ് ഉദ്ദേശിക്കുന്നത്.

എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി രൂക്ഷം;പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്ന് വൈദികര്‍

2 July 2019 6:06 PM GMT
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി.സത്യത്തിന്റെയും ധാര്‍മികതയുടെയും കാര്യണ്യത്തിന്റെയും കൃപയില്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ വിശ്വാസ സമൂഹത്തിന് സഭയിലും സഭാധികാരികളോടുമുള്ള വിശ്വാസത്തിന് കോട്ടം തട്ടും

ജലപാത: കൂടുതല്‍ നഗരങ്ങളെ ബന്ധപ്പെടുത്തും

29 Jun 2019 2:16 PM GMT
സംസ്ഥാന സര്‍ക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവല്‍ക്കരിച്ച ക്വില്ലിന്റ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ജലപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2020 മെയ് മാസത്തോടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും.തൃശൂര്‍ നഗരത്തിലെ വഞ്ചിക്കുളത്ത് നിന്ന് ഏനമാവുവരെയുള്ള 17 കിലോമീറ്റര്‍ ഭാഗം വികസിപ്പിക്കുകയും ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തുകയും ചെയ്യും

യോഗത്തിനു വരുന്നതിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

28 Jun 2019 6:59 AM GMT
ദീര്‍ഘകാലം കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന ഇവര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു

മുസ്‌ലിംകള്‍ ജീവനുവേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയെന്ന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്

27 Jun 2019 3:28 AM GMT
വരുന്ന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന വിഷയത്തില്‍ ഈരാറ്റുപേട്ടയില്‍ ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു.

വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

9 Jun 2019 9:09 AM GMT
സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്രവികസനം സാധദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള കേരള ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്.

നിപ: സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല ;മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

4 Jun 2019 3:53 AM GMT
സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല.നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

കര്‍ദിനാളിനെതിരെ വ്യാജ രേഖ: കത്തോലിക്ക മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും

1 Jun 2019 9:37 AM GMT
ഈ മാസം നാല്,അഞ്ച്, ആറ് തിയതികളിലാണ് കെസിബിസി സമ്മേളനം നടക്കുന്നത്.സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന്് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.നിലവില സാഹചര്യം കെസിബിസി കൃത്യമായി നിരീഷിച്ചു വരികയാണ്. എന്നാല്‍ കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കുടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

21 May 2019 2:40 AM GMT
ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

14 May 2019 2:46 AM GMT
കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ യോഗത്തിനാണ് കോണ്‍ഗ്രസ് ഒരുക്കം നടത്തുന്നത്.കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ യോഗം വിലയിരുത്തും.

പാലാരിവട്ടം മേല്‍പ്പാലം: കിറ്റ്‌കോയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

7 May 2019 4:23 AM GMT
നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല കിറ്റ്‌കോയ്ക്കായിരുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനില്‍നിന്നും റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലക്ഷയത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്.
Share it