Sub Lead

എന്ത് പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നാലും എസ് ഡിപിഐ സത്യം പറഞ്ഞുകൊണ്ടേയിരിക്കും: എം കെ ഫൈസി

എന്ത് പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നാലും എസ് ഡിപിഐ സത്യം പറഞ്ഞുകൊണ്ടേയിരിക്കും: എം കെ ഫൈസി
X

ജയ്പൂര്‍: എന്ത് പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നാലും എസ് ഡിപിഐ സത്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എസ്ഡിപിഐ ദ്വിദിന ദേശീയ പ്രവര്‍ത്തക സമിതി യോഗം ജയ്പൂരില്‍ (രാജസ്ഥാന്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കെതിരേ സമീപകാലത്ത് നടത്തിയ ഭരണകൂട വേട്ടകളെ അദ്ദേഹം അനുസ്മരിച്ചു. നിശബ്ദരായവരെ പോലും വ്യാജ കേസുകള്‍ ചുമത്തി തടവിലാക്കുമ്പോള്‍ ബിജെപിക്കെതിരേ സംസാരിക്കുന്നു എന്ന കുറ്റമെങ്കിലും എസ്ഡിപിഐ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജാതീയ പരിണാമത്തെക്കുറിച്ചും ജാതി രാഷട്രീയത്തെക്കുറിച്ചും ചരിത്രപരമായ വീക്ഷണകോണില്‍ നിന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ വിശദീകരിച്ചു. ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അധികാര മാനേജ്‌മെന്റാണ് ഇന്ത്യന്‍ രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണനേതൃത്വങ്ങള്‍ സമര്‍ഥമായി ആസൂത്രണം ചെയ്ത സോഷ്യല്‍ മാനേജ്‌മെന്റിലൂടെ ജാതി സമവാക്യങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ജാതി ശ്രേണിയും അത് എങ്ങനെ കൈകാര്യം ചെയ്തുവെന്നും മനസ്സിലാക്കാതെ ഇന്ത്യന്‍ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ആമുഖ പ്രസംഗം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി എന്നിവര്‍ വിവിധ സെഷനുകളില്‍ അടുത്ത 10 വര്‍ഷത്തെ റിപോര്‍ട്ടുകളും ഭാവി അജണ്ടകളും അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് യാസ്മിന്‍ ഫാറൂഖി, ദേശീയ സെക്രട്ടറിമാരായ ഫൈസല്‍ ഇസ്സുദ്ദീന്‍, അബ്ദുല്‍ സത്താര്‍, തയീദുല്‍ ഇസ്‌ലാം സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാന പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it