Latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ്; സപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ യോഗം

സ്പീക്കര്‍ തിരഞ്ഞെടുപ്പ്; സപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ യോഗം
X

തിരുവനന്തപുരം: പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാന്‍ പ്രത്യേക നിയമസഭാ യോഗം സപ്തംബര്‍ 12ന് ചേരും. തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയായ എ എന്‍ ഷംസീറിനെയാണ് സ്പീക്കറായി തിരഞ്ഞെടുക്കുക. ഷംസീറിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുക്കും. മന്ത്രിയായ എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭയിലും സ്പീക്കര്‍ പദവിയിലും അഴിച്ചുപണി നടന്നത്.

മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയായ എം ബി രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. ചൊവ്വാഴ്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം ബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയാവുമ്പോള്‍ വലിയ മാറ്റങ്ങളില്ലെന്നും ചുമതലാ ബോധത്തോടെ മന്ത്രിസ്ഥാനത്തെ സമീപിക്കുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it