റാഫ്: റോഡ് സുരക്ഷ ജനജാഗ്രതാ സദസ് ശ്രദ്ധേയമായി

കോഴിക്കോട്: മെഫൂസില്‍ ബസ് സ്റ്റാന്റില്‍ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സിറ്റി പോലിസുമായി സഹകരിച്ച് 'സംഘടിപ്പിച്ച റോഡ് സുരക്ഷ ജനജാഗ്രതാ സദസ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓരോ വര്‍ഷവും 4,400 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുമ്പോള്‍ 117 പേര്‍ കോഴിക്കോട് സിറ്റിയില്‍ നിന്നുള്ള വരാണെന്ന് ജനസദസ് ഉദ്ഘാടനം നിര്‍വഹിച്ച നോര്‍ത്ത് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി കെ രാജു പറഞ്ഞു. മുഖ്യപ്രഭാഷണവും റോഡ് സുരക്ഷാ ലഘുലേഖാ പ്രകാശനവും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് അസി. പോലിസ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ നിര്‍വഹിച്ചു.
റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു അധ്യക്ഷനായിരുന്നു. ബസ് സ്റ്റാന്റുകളിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന്ന് റോഡ് സുരക്ഷാ ലഘുലേഖകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് മലാപ്പറമ്പ്, വിജയന്‍ കൊളത്തായി, സാബിറ ചേളാരി, കെ അരുള്‍ദാസ്, കൗണ്‍സിലര്‍ ഹസീന അസീസ്, എ എം ആനന്ദ്, റസീന മുഹമ്മദ്, പി കെ ബാബുരാജ്, പ്രമീളാ ലക്ഷ്മണന്‍, കെ ചന്ദ്രബാബു, പി ഉഷാകുമാരി, പി അന്‍സാര്‍, ടി തെല്‍ഹത്ത്, മൊയ്തീന്‍കോയ കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. മിര്‍ഷാദ് ചെറിയേടത്ത് സ്വാഗതവും റഷീദ് കക്കോടി നന്ദിയും പറഞ്ഞു.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT