30ാമത് സതേണ് സോണല് കൗണ്സില് യോഗം സപ്തംബര് മൂന്നിനു തിരുവനന്തപുരത്ത്
തിരുവനന്തപുരം: 30ാമത് സതേണ് സോണല് കൗണ്സില് യോഗം സപ്തംബര് മൂന്നിനു തിരുവനന്തപുരത്ത് നടക്കും. ആവര്ത്തനക്രമം അനുസരിച്ച് കേരളമാണ് 30ാമത് കൗണ്സില് യോഗത്തിന് ആതിഥ്യം അരുളുന്നത്. കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം.
കോവളം റാവിസ് കണ്വന്ഷന് സെന്ററില് നടക്കുന്ന യോഗത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്, ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില്നിന്നുള്ള മുഖ്യമന്ത്രിമാര്, മന്ത്രിമാര്, ലക്ഷദ്വീപ്, ആന്ഡമാന് നിക്കോബാര് ദ്വീപ് തുടങ്ങിയിടങ്ങളില്നിന്നുള്ള ഭരണകര്ത്താക്കള് തുടങ്ങിയവര് പങ്കെടുക്കും.
സംസ്ഥാനങ്ങള് തമ്മിലും കേന്ദ്ര സര്ക്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള് ചര്ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള വേദിയാണു കൗണ്സില് യോഗം. രാവിലെ 10 മുതല് രണ്ടുവരെയാണു സതേണ് സോണല് കൗണ്സില് ചേരുന്നത്.
വിശിഷ്ടാതിഥികള്ക്കായി സാംസ്കാരിക വിരുന്ന്
തിരുവനന്തപുരത്ത് നടക്കുന്ന സതേണ് സോണല് കൗണ്സിലുമായി ബന്ധപ്പെട്ടെത്തുന്ന വിശിഷ്ടാതിഥികള്ക്കായി സപ്തംബര് രണ്ടിന് പ്രത്യേക സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സപ്തംബര് രണ്ടു മുതല് നഗരത്തിലെ വീഥികള് വൈദ്യുത ദീപങ്ങള്കൊണ്ട് അലങ്കരിക്കും.
സതേണ് സോണല് കൗണ്സില് നടക്കുന്നതിനാല് മണക്കാട് മുതല് കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങള് ഒരുക്കുന്നുണ്ട്. കൗണ്സില് യോഗത്തില് പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സപ്തംബര് നാലിന് ആലപ്പുഴയില് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാന് കേരളം ക്ഷണിച്ചിട്ടുണ്ട്.
RELATED STORIES
എഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT