പ്രധാനമന്ത്രി സമയം അനുവദിച്ചു; മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നാളെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ 10.45നാണ് കൂടിക്കാഴ്ച. ചര്‍ച്ചയ്ക്കായുള്ള സമയം തേടി പ്രധാനമന്ത്രിയുടെ ഓഫിസുമായി മുഖ്യമന്ത്രി കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
ബഫര്‍ സോണ്‍, കെ റെയില്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ സംസാരിക്കാനും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയാനുമാണ് ചര്‍ച്ചയെന്നാണ് സൂചന. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. മലയോര മേഖലയില്‍ വലിയ ആശങ്കയായി മാറിയ ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി നീളുന്നതിലുള്ള പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കും.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT