Latest News

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം;പിജെ കുര്യന്‍ പങ്കെടുക്കില്ല

രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പി ജെ കുര്യന്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം;പിജെ കുര്യന്‍ പങ്കെടുക്കില്ല
X

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നാണ് പി ജെ കുര്യന്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പി ജെ കുര്യന്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്.

രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പിജെ കുര്യന്‍ പറഞ്ഞിരുന്നു.രാഹുലിനെതിരേ പി ജെ കുര്യന്‍ നടത്തിയ ഈ പരസ്യ വിമര്‍ശനവും കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഇന്ന് യോഗം ചേരുന്നത്. പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്താണ് യോഗം. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങള്‍, കെ റെയില്‍ വിരുദ്ധ സമരം, മറ്റ് അത്യാവശ്യ വിഷയങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുക. വൈകുന്നേരം നാലിന് കെപിസിസി ഭാരവാഹികളുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. അതേ സമയം കെ വി തോമസിനെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് ക്ഷണിച്ചിട്ടുമില്ല.

Next Story

RELATED STORIES

Share it