Top

You Searched For "Heavy rain "

കനത്ത മഴ; കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

17 Oct 2019 5:01 PM GMT
ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്.

തുലാവര്‍ഷം കനത്തു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

17 Oct 2019 3:31 PM GMT
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കല്‍ ജില്ലകളില്‍ മുഴുവന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

8 Oct 2019 6:43 AM GMT
വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെയും മറ്റന്നാളും യെല്ലോ അലർട്ട്

4 Oct 2019 5:16 AM GMT
മഴയോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതുകൊണ്ട് ജാഗ്രത പാലിക്കണം.

ഉത്തരേന്ത്യയില്‍ കനത്ത മഴ: യുപിയില്‍ നാലു ദിവസത്തിനിടെ 73 മരണം

29 Sep 2019 6:41 AM GMT
ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലെ പട്‌നയിലും മിക്ക പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

19 Sep 2019 4:14 AM GMT
നിലവില്‍ 1954ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാലമാണ് മുംബൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 17 വരെ നഗരത്തില്‍ മഴ 3,467.6 മില്ലിമീറ്ററായിരുന്നു.

നീ​രൊ​ഴു​ക്ക് വ​ര്‍​ധിച്ചു: അ​രു​വി​ക്ക​ര ഡാ​മി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ ജ​ലം പു​റ​ത്തേ​ക്ക്

6 Sep 2019 5:12 AM GMT
ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പാതാറിന്റെ കണ്ണീര്‍ എന്ന് തോരും?

24 Aug 2019 4:41 PM GMT
21 വീടുകളും 19 കടകളും ഒഴുകിപ്പോയ പാതാര്‍ ഗ്രാമം ഇന്ന് കല്ലുകൂമ്പാരമാണ്. കവളപ്പാറയുടെ മറ്റേകവിളിലാണ് ഇനി ഉണങ്ങാത്ത ഈകണ്ണീര്‍

മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍;ഇന്ന് മണാലിയിലേക്ക് മടങ്ങില്ല

20 Aug 2019 4:46 PM GMT
ഷൂട്ടിങ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പ്രളയത്തില്‍ റോഡ് ഒലിച്ചുപോയി; മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

20 Aug 2019 6:58 AM GMT
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന 30 അംഗ മലയാളി സംഘം ഹിമാചലിലെ കുളു മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്തെത്തിയത്.

മഴക്കെടുതി: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം; ദുരിതബാധിതര്‍ക്ക് ആദ്യഘട്ടം 10,000 രൂപ

14 Aug 2019 6:32 AM GMT
പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കുക

മഴ: കാസര്‍കോട്ടെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

14 Aug 2019 2:45 AM GMT
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്

മഴക്കെടുതി; 10 സംസ്ഥാനങ്ങളില്‍ 700ലേറെ പേര്‍ കൊല്ലപ്പെട്ടു

11 Aug 2019 5:41 AM GMT
മഹാരാഷ്ട്ര-190, ഗുജറാത്ത്- 57, അസം- 94, ബിഹാര്‍- 130, കര്‍ണാടക- 71, കേരളം- 48, ഒഡിഷ- 4, പശ്ചിമ ബംഗാള്‍- 128 പേരാണ് മരിച്ചത്.

രാഹുല്‍ഗാന്ധി നാളെ എത്തും

10 Aug 2019 5:04 AM GMT
രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കാലവര്‍ഷക്കെടുതി ഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.

ഒരു രാത്രിയും പകലും മണ്ണിനടിയില്‍; ഉരുള്‍പൊട്ടിയ പുത്തിമലയില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

9 Aug 2019 12:44 PM GMT
ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തിമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. പുത്തിമലയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചു. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തിമലയിലേക്ക് എത്തിപ്പെട്ടത്.

മഴയില്‍ നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി

9 Aug 2019 9:09 AM GMT
ആലുവ കുന്നത്തേരി കിടങ്ങയത്ത് ബഷീറി(37)നെയാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി എറണാകുളം എക്‌സൈസ് സംഘം പിടികൂടിയത്

നിലമ്പൂര്‍ കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി

9 Aug 2019 8:59 AM GMT
പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്ത് മരണം 22; കണ്ണീര്‍ കാഴ്ചയായി പുത്തുമല

9 Aug 2019 5:10 AM GMT
ഒമ്പത് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നിലമ്പൂരില്‍ ആയിരത്തോളം പേരെ രക്ഷപ്പെടുത്തി; ജില്ലാ ആശുപത്രിയിലും വെള്ളം കയറി

8 Aug 2019 3:33 PM GMT
മലപ്പുറം ജില്ലയിലെ 7ഫയര്‍ സ്‌റ്റേഷനുകള്‍ കൂടാതെ, തൃശൂര്‍ ജില്ലയിലെ 3സ്‌റ്റേഷനുകള്‍, പാലക്കാട് ജില്ലയിലെ 2സ്‌റ്റേഷനുകള്‍ എന്നിവ സംയുക്തമായാണ് നിലമ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കാസര്‍കോഡ് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

8 Aug 2019 3:01 PM GMT
ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു.

മഴ തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറക്കേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍

8 Aug 2019 1:46 PM GMT
മൂഴിയാര്‍ ഡാമില്‍ 192 മീറ്ററാണ് ഫുള്‍ റിസവ് ലെവല്‍. നിലവില്‍ 187 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം നാലു സെന്റീ മീറ്ററാണ് ഉയര്‍ന്നത്. സ്ഥിതി തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറന്നു വിടും.

നിലമ്പൂരില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; നാവിക സേന രംഗത്തിറങ്ങി

8 Aug 2019 12:07 PM GMT
നിലമ്പൂര്‍ പാതാര്‍ അതിരുവീട്ടിയിലാണ് ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

കനത്തമഴയും മണ്ണിടിച്ചിലും: ഗവി വിനോദസഞ്ചാരം നിര്‍ത്തിവച്ചു

8 Aug 2019 11:30 AM GMT
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താൽകാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ചിരുന്നത്.

മഴയില്‍ നാലുമരണം; ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

8 Aug 2019 10:39 AM GMT
കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

മഴ ശക്തമാവും: 12 വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

8 Aug 2019 10:32 AM GMT
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

റെയില്‍വേ ട്രാക്കില്‍ പല സ്ഥലത്തും മരംവീണു; കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

8 Aug 2019 8:08 AM GMT
കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംപൊട്ടിവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

പത്തനംതിട്ട ജില്ലയില്‍ മഴ കനക്കുന്നു: നദികൾ കരകവിഞ്ഞു; ഇന്ന് ഓറഞ്ച് അലര്‍ട്ട്

8 Aug 2019 7:27 AM GMT
മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകുടം പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. ജില്ലയില്‍ രണ്ടു താലൂക്കുകളിലായി അഞ്ചു വീടുകള്‍ക്കു ഭാഗിക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരാന്‍ തുടങ്ങി.

മൂന്നാറില്‍ പേമാരി; പെരിയവര പാലം ഒലിച്ച് പോയി

8 Aug 2019 7:09 AM GMT
ചെറുതോണി നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല ഇടങ്ങളില്‍ റോഡ് തടസ്സം. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.

കനത്ത മഴ: പൊന്മുടിയിൽ സന്ദർശകർക്ക് നിയന്ത്രണം

8 Aug 2019 6:57 AM GMT
പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.

നിലമ്പൂരിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം; അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചു

8 Aug 2019 6:50 AM GMT
കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴ്‌സും, ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറി. ചുങ്കത്തറ ഗവ: എല്‍ പി സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു.

വെള്ളപ്പൊക്കം: അടിയന്തരസാഹചര്യം നേരിടാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

8 Aug 2019 6:32 AM GMT
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസ് രംഗത്തുണ്ടായിരിക്കും.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ പത്തു ടീമിനെ ആവശ്യപ്പെട്ടു

8 Aug 2019 6:26 AM GMT
നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും.

മഴക്കെടുതി: മുൻകരുതലെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

8 Aug 2019 6:21 AM GMT
1385 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ തുറന്നത് - 16 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

8 Aug 2019 5:30 AM GMT
മഴക്കെടുതിയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട്ടിലെ പനമരത്ത് വെള്ളം കയറിയ വീടില്‍ നിന്നും ഒഴിയുന്നതിനിടെ മുത്തു എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.
Share it