സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമഴയ്ക്ക് സാധ്യത
12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അറബികടലില്‍ വീണ്ടും പടിഞ്ഞാറന്‍ കാറ്റ് സജീവമായതിന്റെ ഫലമായി കേരളത്തില്‍ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ ശക്തിപ്പെടുത്തുന്ന MJO ( Madden Julian Oscillation ) എത്തുന്നുവെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അത് ചൈന കടലില്‍ തമ്പടിക്കുന്നത്തോടെ മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കും. ബംഗാള്‍ ഉള്‍കടലില്‍ തുടരെ തുടരെ ന്യൂനമര്‍ദങ്ങള്‍ ഉണ്ടായേക്കും. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമര്‍ദങ്ങള്‍ എത്തുന്നതോടെ മഴ ശക്തമാകും. സെപ്റ്റംബര്‍ മുഴുവന്‍ ഈ പ്രതിഭാസം തുടരാന്‍ സാദ്ധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT