Latest News

സാദിഖലി തങ്ങളെ അപമാനിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ്; കേസെടുത്ത് പോലിസ്

സാദിഖലി തങ്ങളെ അപമാനിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ്; കേസെടുത്ത് പോലിസ്
X

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ തിങ്കളാഴ്ച വൈകീട്ട് ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മലപ്പുറം സൈബര്‍ പോലിസ് അറിയിച്ചു. പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങള്‍ തേടി പോലിസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബര്‍ സെല്ല് അറിയിച്ചു. അതേസമയം, അപകീര്‍ത്തികരമായ പോസ്റ്റ് ഇന്നലെ പിന്‍വലിച്ചിട്ടുണ്ട്.

വ്യാജമായി ഫേസ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോണ്‍നമ്പര്‍ നല്‍കി വിപിഎന്‍ വഴി ലോഗിന്‍ ചെയ്താണ് സാദിഖലി തങ്ങളെ അപമാനിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിതന്നെ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി സൈബര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.

യുഡിഎഫ് നേതാക്കള്‍ക്കു പുറമേ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അടക്കമുള്ളവരും പോസ്റ്റിനെതിരേ രംഗത്തുവന്നു. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമാണെന്ന്, തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it