Latest News

അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

നെയ്യാര്‍, കരമന, പമ്പ, മണിമല എന്നീ നദികളില്‍ ജലത്തിന്റെ സുരക്ഷിത അളവ് പരിധി കവിഞ്ഞു

അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മഴ ശക്തമായതിനാല്‍ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ജല കമ്മീഷന്‍ ഇന്നു രാവിലെ 8 മണിക്ക് നല്‍കിയ മുന്നറിയിപ്പു പ്രകാരം നെയ്യാര്‍, കരമന, പമ്പ, മണിമല എന്നീ നദികളില്‍ ജലത്തിന്റെ സുരക്ഷിത അളവ് പരിധി കവിഞ്ഞിരിക്കുകയാണ്. അച്ചന്‍കോവില്‍, കാളിയാര്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളില്‍ മുന്നറിയിപ്പ് പരിധിയും കടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യതി ബോര്‍ഡിന്റെ കീഴിലുള്ള ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി, ഇരട്ടയാര്‍, കുണ്ടള , പൊരിങ്ങല്‍കുത്ത്, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടിന് ബ്ലൂ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മീങ്കര, മംഗലം എന്നീ അണക്കെട്ടില്‍ നിലവില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മലങ്കര, ശിരുവാണി, കുറ്റിയാടി, കല്ലട, കാരാപ്പുഴ, പീച്ചി, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശ്ശി എന്നീ അണക്കെട്ടുകളില്‍ നിന്നും ഇന്ന് ജലം ഒഴുക്കി വിടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Next Story

RELATED STORIES

Share it