Latest News

മഴക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പികെ ഉസ്മാന്‍

ദുരിത ബാധിതര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണം

മഴക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പികെ ഉസ്മാന്‍
X

തിരുവനന്തപുരം: മഴക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. തോരാതെ പെയ്യുന്ന മഴമൂലം തൊഴിലെടുക്കാന്‍ കഴിയാതെ പട്ടിണിയിലായ കുടുംബങ്ങള്‍ക്കും ദുരിതബാധിതര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണം. ട്രോളിങ് നിരോധനം മൂലം നിശ്ചലമായിരുന്ന മല്‍സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ ജീവിതം കടല്‍ക്ഷോഭം കൂടിയായപ്പോള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ കണ്ണില്‍ ചോരയില്ലാതെ ഇന്ധന വിലവര്‍ധന വര്‍ധിപ്പിച്ചതിന് പുറമെ മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികളെല്ലാം തന്നെ നിര്‍ത്തലാക്കിയിരിക്കുകയാണ്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. പ്രതിസന്ധികള്‍ക്കിടയിലാണ് കടലില്‍ പോകരുതെന്ന കാലാവസ്ഥ മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്. കടലില്‍ പോയാല്‍ കടല്‍ ക്ഷോഭത്തില്‍ മരിക്കും, പോയില്ലെങ്കില്‍ പട്ടിണികിടന്നു മരിക്കും എന്നതാണ് മല്‍സ്യ തൊഴിലാളികളുടെ അവസ്ഥ.

ഇത്തരം സാഹചര്യങ്ങളില്‍ മത്സ്യതൊഴിലാളി കുടുംബങ്ങളെ പട്ടിണി മരണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണം. കാലവര്‍ഷക്കെടുതിയുടെ സമയത്ത് കടലില്‍ പോകുന്നത് വിലക്കുമ്പോള്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. തീരദേശങ്ങളില്‍ നിരവധി വീടുകളാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ദുരിതങ്ങള്‍ക്കിരയായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാളിതുവരെ പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും ബാക്കി തുക ഉടന്‍ വിതരണം ചെയ്യണമെന്നും പി കെ ഉസ്മാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it