Top

You Searched For " reject "

സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന ഹരജി തള്ളി

22 July 2020 2:31 PM GMT
ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകണം; വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി

7 July 2020 8:42 AM GMT
തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈനെ പുറത്താക്കണമെന്ന്; ബിജെപി നേതാവിന്റെ ഹരജി 10,000 രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളി

30 Jun 2020 2:14 PM GMT
ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹരജിയാണ് പതിനായിരം രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി തള്ളി ഉത്തരവായത്.നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

സിപിഎം കോടതിയും പോലിസുമാണെന്ന പരാമര്‍ശം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി

26 Jun 2020 4:33 PM GMT
വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്

പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

23 Jun 2020 8:14 AM GMT
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ നേരേത്തെ അറസറ്റിലായി റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.അന്വേഷണ സംഘം യഥാസമയം കുറ്റപത്രം സര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്

പ്രളയ ഫണ്ട് തട്ടിപ്പ്: നാലാം പ്രതി അന്‍വറും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

10 Jun 2020 2:39 PM GMT
ഇരുവരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. സര്‍ക്കാര്‍ ഫണ്ടാണെന്നു അറിഞ്ഞുകൊണ്ടാണ് ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവേണ്ടത് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി

കൊവിഡ്-19: മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കണമെന്ന് ഹരജി; ഹരജിക്കാരന് വന്‍ തുക പിഴ ചുമത്തി കോടതി

20 March 2020 9:31 AM GMT
ആലുവ സ്വദേശി ജ്യോതിഷ് നല്‍കിയ ഹരജിയാണ് അമ്പതിനായിരം രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയത്.ഹരജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

പ്രളയ ഫണ്ട്തട്ടിപ്പ്:സിപിഎം നേതാവിന്റെയും സെക്ഷന്‍ ക്ലര്‍ക്കിന്റെയും ജാമ്യാപേക്ഷ തള്ളി;ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് ഗുരുതരമെന്ന് കോടതി

17 March 2020 7:48 AM GMT
കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ കാക്കനാട് മാവേലിപുരം വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30),സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാം പാഷ തള്ളിയത്.ദുരിതാശ്വാസ ഫണ്ടു് വെട്ടിപ്പ് നിസാരമല്ല. വളരെ ഗൗരവമുള്ള കുറ്റമാണ്. ദുരിതമനുഭവിച്ചവര്‍ക്ക് കൊടുക്കാനുള്ള തുകയാണ് പ്രതികള്‍ വെട്ടിച്ചതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ ജഡ്്ജി ചൂണ്ടിക്കാട്ടി.

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന്;അരൂജാസ് സ്‌കൂളിലെ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി

28 Feb 2020 2:59 PM GMT
ഈ മാസം 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ എഴുതാന്‍ കഴിയാതെ പോയതിലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹരജിക്കൊപ്പം ബുധനാഴ്ച്ച പരിഗണിക്കാനായി കോടതി മാറ്റി. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: താഹ ഫസലിന്റെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി

28 Feb 2020 9:29 AM GMT
താഹ ഫസലിനൊപ്പം സിപി എം പ്രവര്‍ത്തകനും നിയമ വിദ്യാര്‍ഥിയുമായ അലന്‍ ഷുഹൈബിനെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അലന്‍ എന്‍ ഐ എ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നില്ല.താഹ ഫസലിന് ജാമ്യം നല്‍കരുതെന്ന് എന്‍ ഐ എ അന്വേഷണം സംഘം കോടതിയില്‍ വാദിച്ചിരുന്നു.പ്രതികളില്‍ നിന്നും പോലിസ് പിടിച്ചെടുത്തുവെന്നു പറയുന്ന പുസ്തകങ്ങള്‍,ലഘുലേഖകള്‍ അടക്കമുള്ളവയും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ക്രിസ്ത്യന്‍ പള്ളികളിലെ അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം:ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

19 Feb 2020 4:37 PM GMT
ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ പരമായ വിഷയമാണെന്നും ഇതില്‍ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി വ്യക്തമാക്കി.'അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാര്‍ഥമല്ല.' എന്നും കോടതി ചൂണ്ടിക്കാട്ടി

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി തള്ളി

7 Feb 2020 1:11 PM GMT
മൂന്ന് പ്രതികള്‍ നിയമപരമായ എല്ലാ അവസരങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും വധശിക്ഷ 20ന് നടപ്പാക്കണമെന്നുമാണ് തീഹാര്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടത്.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക; കോണ്‍ഗ്രസ് നേതാക്കളുടെ ഹരജി ഹൈക്കോടതി തള്ളി; അപ്പീല്‍ പോകുമെന്ന് കോണ്‍ഗ്രസ്

3 Feb 2020 11:35 AM GMT
കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍,എം മുരളി,അഡ്വ.സുരേഷ് ബാബുഎന്നിവരാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും ഒപ്പം 2020 ല്‍ 18 വയസ് പൂര്‍ത്തിയായവരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്തുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെയക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു

പാലാരിവട്ടം മേല്‍പാലത്തിലെ ഭാര പരിശോധന: സര്‍ക്കാരിന്റെ ഹരജി തള്ളി; എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

20 Dec 2019 2:26 PM GMT
ഈ കോടതി പുറപ്പെടുവിച്ച ഉത്തരവു ഒരു മാസമായിട്ടും നടപ്പാക്കാതെയാണ് ഇങ്ങനെ ഹരജിയുമായി വന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഭാരപരിശോധന നീട്ടുക്കൊണ്ടുപോകുന്നതിന് ലക്ഷ്യം വച്ചുള്ള ഹരജിയാണിതെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു

ഉളളി വില വര്‍ധന; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

11 Dec 2019 2:57 PM GMT
ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടന്നും വില വര്‍ധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചുണ്ടിക്കാട്ടി .ഉല്‍പാദനം കുറയുമ്പോള്‍ വില കുടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചുണ്ടിക്കാട്ടി .ഉള്ളി ഉല്‍പാദിപ്പിക്കുന്ന തമിഴ് നാട്ടില്‍ 180 രുപയാണ് വില .കേരളത്തില്‍ 140 രുപയ്ക്ക് കിട്ടുന്നുണ്ടല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു

ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

9 July 2019 2:00 PM GMT
മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മുന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ക്ക് പരാതിയില്ലന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അറസ്റ്റ് തടയണമെന്ന മുന്‍ നഗരസഭ സെക്രട്ടറിയുടെ ആവശ്യം കോടതി നിരസിച്ചു

26 Jun 2019 3:06 AM GMT
ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സാജന്റെ ഭാര്യയടക്കമുളളവരെ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.പോലിസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം വേണമെന്നും അടിയന്തരമായി അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട്് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്

മസാലബോണ്ടിനെതിരായ ഹരജി ഹൈക്കോടതി തള്ളി

19 Jun 2019 10:21 AM GMT
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹരജിക്കാരന്‍ വാദിച്ചുവെങ്കിലും ഇത് അടിസ്ഥാന രഹിതമാണെന്ന് നിരീക്ഷിച്ച്് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളുകയായിരുന്നു

അധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് ഹൈക്കോടതി

14 Jun 2019 2:29 AM GMT
കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ്: വിഷ്ണു സോമസുന്ദരം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു ഹൈക്കോടതി

13 Jun 2019 2:39 PM GMT
ഈ മാസം 17 നു ഹാജരാവാനാണ് നിര്‍ദ്ദേശം.ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരക്കണമന്നും ഉത്തരവില്‍ പറയുന്നു

വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം:ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

11 Jun 2019 2:30 PM GMT
നേഴ്സിങ് പഠനത്തിനു വായ്പ ലഭിക്കുന്നതിനായി നിരവധി തവണ ബാങ്കിനെ സമീപിച്ച കോട്ടയം കുടമാളൂര്‍ സ്വദേശിനിയായ ശ്രുതി എന്ന വിദ്യാര്‍ഥിനിക്ക് വായ്പ നല്‍കാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പോലിസ് രജിസറ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്

വ്യജ നിയമ ബിരുദമുപയോഗിച്ച് കോടതിയില്‍ പ്രാക്ടീസ്: പ്രതിയുടെ ജാമ്യഹരജി തള്ളി

10 Jun 2019 9:38 AM GMT
ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

1 Jun 2019 2:45 PM GMT
പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്ര :വിജിലന്‍സ് അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

30 April 2019 3:37 PM GMT
കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനോ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹരജി പരിഗണിച്ച് ജസറ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി

സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു; കൊച്ചിയില്‍ നടപടിയെടുത്ത് തൊഴില്‍ വകുപ്പ്

25 March 2019 1:44 PM GMT
നഗരത്തിലെ വിവിധ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് വിലക്കിയിരുന്നു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനം: ടി പി സെന്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

22 March 2019 5:29 PM GMT
സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസ്: കെ ബാബുവിന്റെ വിടുതല്‍ ഹരജി കോടതി തള്ളി

13 March 2019 11:12 AM GMT
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ബാബുവിന്റെ ആവശ്യം നിരസിച്ചത്.കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് തെളിവില്ലെന്നും സ്വത്തുകണക്കാക്കിയ കാലയളവിലെ യാത്രാ ബത്ത വരുമാനമായി ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു ബാബു ഉയര്‍ത്തിയത്.ടി എ,ഡി എ എന്നിവ വരുമാനമായി കണക്കാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി കണക്കാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി

പ്രീമിയര്‍ ലീഗ് നേട്ടത്തിനായി ചാംപ്യന്‍സ് ലീഗ് സ്വപ്‌നം ത്യജിക്കുന്നു: മുഹമ്മദ് സലാഹ്

12 March 2019 12:29 PM GMT
തന്റെ ക്ലബ്ബിന്റെ സ്വപ്‌നമാണ് തന്റേതെന്നും അതിനായി ചാംപ്യന്‍സ് ലീഗ് കിരീടമെന്ന മോഹം ത്യജിക്കുന്നുവെന്നും സലാഹ് പറഞ്ഞു

ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പരാതിയിലെ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളി

11 March 2019 1:41 PM GMT
ഹരജി അപക്വമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം അകാരണമായി നീളുന്നതായി തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു
Share it