Sub Lead

യുഎസിന് കനത്ത പ്രഹരമേല്‍പ്പിക്കും വരെ യുദ്ധം അവസാനിപ്പിക്കില്ല: ഇറാന്‍

യുഎസിന് കനത്ത പ്രഹരമേല്‍പ്പിക്കും വരെ യുദ്ധം അവസാനിപ്പിക്കില്ല: ഇറാന്‍
X

തെഹ്‌റാന്‍: ഈ യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും യുഎസിന് കനത്ത പ്രഹരമേല്‍പ്പിക്കും വരേ യുദ്ധം ഉപേക്ഷിക്കില്ലെന്നും ഇറാനിയന്‍ ജനറല്‍ കിയൂമര്‍സ് ഹെയ്ദാരി പ്രതിജ്ഞയെടുത്തു. 'ഞങ്ങള്‍ എട്ട് വര്‍ഷത്തെ യുദ്ധം നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ശത്രുവിനെ അതിന്റെ അപമാനകരമായ പ്രവൃത്തിയില്‍ ഖേദവും നിരാശയും വരുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഈ യുദ്ധം അവസാനിപ്പിക്കൂ'. ഇറാനിയന്‍ ജനറല്‍ പറയുന്നു.

ഇറാന്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും യുഎസിന് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്യും. 'ഈ യുദ്ധം എത്ര ദിവസം നീണ്ടുനില്‍ക്കുമെന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല,' ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ഹെയ്ദാരി ഇറാന്റെ അര്‍ദ്ധ-ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക ആക്രമണത്തിന് ശേഷം ആരംഭിച്ച യുദ്ധം ആറാം ദിവസത്തിലും ശക്തമായി തുടരുകയാണ്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തു എന്ന് ട്രംപ് അവകാശപ്പെട്ടതിന് ശേഷവും ഇസ്രായേലിന് നേരെ നിരവധി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it