Latest News

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; കണക്കുകള്‍ കോടതിയെ അറിയിച്ച് ഓഡിറ്റര്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; കണക്കുകള്‍ കോടതിയെ അറിയിച്ച് ഓഡിറ്റര്‍
X

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്. ഓഡിറ്ററാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ദേവസ്വം ബെഞ്ചിന് മുന്നില്‍ നേരിട്ട് എത്തിയാണ് വിജയന്‍ അസോസിയേറ്റ്‌സ് പൊരുത്തക്കേടുകള്‍ അറിയിച്ചത്.

വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായ തുകയുടെ യഥാര്‍ഥ ബില്ലുകള്‍ ലഭിക്കാത്തതിനാല്‍, അതിനാല്‍ ബജറ്റിന് മുകളില്‍ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചില്ലെന്നും ഓഡിറ്റര്‍ വ്യക്തമാക്കി.

കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഡിറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it