- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആണവശേഷിയുള്ള മിനുട്ട്മാന്‍ 3 'ഡൂംസ്ഡേ' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക

വാഷിങ്ടണ്‍: ആണവശേഷിയുള്ള മിനുട്ട്മാന്‍ 3 'ഡൂംസ്ഡേ' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക.ചൊവ്വാഴ്ച രാത്രി കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡ് മിസൈല്‍ വിക്ഷേപിച്ചതെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ടെസ്റ്റ് റീ-എന്‍ട്രി വെഹിക്കിളുകള്‍ മിസൈലില്‍ സജ്ജീകരിച്ചിരുന്നു. ആയുധങ്ങള്‍ ഘടിപ്പിക്കാത്ത നിലയിലായിരുന്നു പരീക്ഷണം.
ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇതോടെ, ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് അമേരിക്ക വഴിമരുന്നിട്ടു.
നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ഈ പരീക്ഷണത്തിന് ഔദ്യോഗികമായി ബന്ധമില്ലെന്നും കാലങ്ങളായി തുടരുന്ന പതിവ് പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നുമാണ് അമേരിക്കയുടെ പ്രതികരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















