Latest News

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി. എം സ്വരാജ് മല്‍സരിക്കില്ല. കുന്നംകുളത്ത് എസി മൊയ്തീന്‍, മണലൂരില്‍ സി രവീന്ദ്രനാഥ്, വൈപ്പിനില്‍ എം പി ഷൈനി, തൃപ്പൂണിത്തുറയില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകും.

കുണ്ടറയില്‍ എസ് എല്‍ സജി കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. തവനൂരില്‍ കെ ടി ജലീല്‍ മത്സരിക്കും. പൊന്നാനിയില്‍ എം കെ സക്കീര്‍. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരും മല്‍സരിക്കും.ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. മല്‍സരിക്കാന്‍ ഇല്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

Next Story

RELATED STORIES

Share it