Latest News

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍
X

തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചതായി ഇറാന്റെ ഔദ്യോഗിക മാഘ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് നടന്ന കപ്പലിന് ഉണ്ടായ നാശനഷ്ടങ്ങളെയും ആളപായത്തെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം ഉണ്ടായത്. ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യുഎസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തതായി റകര്‍ത്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് അമേരിക്ക ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നു. അമേരിക്കയുടെ നടപടിക്ക് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന 'മിലാന്‍' അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഇരാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടത്.

ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാന്‍ ആരോപിച്ചു. കപ്പലില്‍ ഏകദേശം 130 നാവികര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അമേരിക്കന്‍ ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി, ഇവരെ ചികില്‍സയ്ക്കായി ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗള്‍ഫ് മേഖലയില്‍ ഒതുങ്ങിയിരുന്ന സംഘര്‍ഷം ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഇന്ത്യയ്ക്ക് സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിയന്‍ നാവികസേനയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം ഇറാനില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായും പ്രത്യാക്രമണങ്ങളില്‍ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ഇറാനിയന്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ആഗോളതലത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, എണ്ണക്കപ്പലിന് തീപിടിച്ച സംഭവത്തെക്കുറിച്ച് അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it