Latest News

ആക്രമണമുണ്ടായാല്‍ ഉചിതമായ മറുപടി നല്‍കും: ഇറാന്‍

ആക്രമണമുണ്ടായാല്‍ ഉചിതമായ മറുപടി നല്‍കും: ഇറാന്‍
X

തെഹ്‌റാന്‍: മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തങ്ങളുടെ സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഐആര്‍ജിസി. എന്തെങ്കിലും ആക്രമണങ്ങള്‍ ഉണ്ടായാല്‍ 'വളരെ ശക്തമായ' പ്രതികരണം ഉണ്ടാകുമെന്നും ഐഈര്‍ജിസി മുന്നറിയിപ്പ് നല്‍കി.

അതേസമയം, വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി സ്വാഗതം ചെയ്തു. ഇറാന്റെ ആണവ പദ്ധതി നിരീക്ഷിക്കുന്നതിന് തുടക്കം മുതല്‍ തന്നെ ഐഎഇഎയെ ഉള്‍പ്പെടുത്തി ഏതൊരു സമാധാന കരാറും നടപ്പിലാക്കണമെന്ന് ഗ്രോസി ഇരു കക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇത് സംഭവിച്ചില്ലെങ്കില്‍, കരാര്‍ വെറും വ്യാജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it