Latest News

തൃശൂര്‍ വെടിക്കെട്ടപകടം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍

തൃശൂര്‍ വെടിക്കെട്ടപകടം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍
X

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നും വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുത്. അതിനാല്‍ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്ന് അദേഹം പറഞ്ഞു.

തൃശൂര്‍ പൂരം ഏറ്റവും മോശമായ കാലാവസ്ഥയിലാണ് നടക്കുന്നത്. വെടിമരുന്നിന് ചൂട് കൂടിയാല്‍ തന്നെ തീപിടിക്കാം. ഷെഡ്ഡുകള്‍ അടുപ്പിച്ചല്ലായിരുന്നെങ്കില്‍ ഒരു ഷെഡ്ഡിന് തീപിടിച്ച് തീരുമായിരുന്നു. അശ്രദ്ധ ഉണ്ടായിട്ടുണ്ട്. മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് വ്യാപ്തിയുള്ള അപകടം ഉണ്ടായിരിക്കുന്നതെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.വെടിക്കെട്ട് ഉല്‍സവത്തിന്റെ ഭാഗമാണ്. ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നാണ്. അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it