Latest News

തൃശൂര്‍ വെടിക്കെട്ടപകടം; അപകടത്തില്‍പ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല

തൃശൂര്‍ വെടിക്കെട്ടപകടം; അപകടത്തില്‍പ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല
X

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍പ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തെന്നും കലക്ടര്‍ വ്യക്തമാക്കി.32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

അതേസമയം, തൃശ്ശൂര്‍ വെടിക്കെട്ടപകടം സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം 2 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം രൂപയും നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

സ്‌ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും. നിലവില്‍ കഡാവര്‍ നായകളെ ഉപയോഗിച്ച് സ്ഥലത്ത് മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്.

ഇന്നലം വൈകീട്ട് 3.20 ഓടെയാണ് തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകള്‍ തയ്യാറാക്കിയ കേന്ദ്രത്തില്‍ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിക്കുകയായിരുന്നു. അഞ്ച് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് മണിക്കൂറിലധികം സ്‌ഫോടനങ്ങള്‍ തുടര്‍ന്നതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു.

Next Story

RELATED STORIES

Share it