Latest News

തൃശൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ പതിനാലായി

തൃശൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ പതിനാലായി
X

തൃശൂര്‍: തൃശൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വെന്റിലേറ്ററിലായിരുന്ന പ്രവീണ്‍ (45) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

ഇന്നലെ വൈകീട്ട് 3.20 ഓടെയാണ് തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകള്‍ തയ്യാറാക്കിയ കേന്ദ്രത്തില്‍ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിക്കുകയായിരുന്നു. അഞ്ച് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് മണിക്കൂറിലധികം സ്‌ഫോടനങ്ങള്‍ തുടര്‍ന്നതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു.

Next Story

RELATED STORIES

Share it