Environment

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ മനുഷ്യജീവനും മൃഗങ്ങള്‍ക്കും വൈദ്യുതിആശയവിനിമയ ശൃംഖലകള്‍ക്കും വലിയ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ജാഗ്രതാ നിര്‍ദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

തുറസായ സ്ഥലങ്ങള്‍, ടെറസ്, മൈതാനം എന്നിവിടങ്ങളില്‍ നില്‍ക്കുകയോ കളിക്കുകയോ ചെയ്യരുത്.

ശക്തമായ കാറ്റ് സാധ്യതയുള്ളതിനാല്‍ ജനലുകളും വാതിലുകളും അടച്ചിടുക.

വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലിനിടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

മരച്ചുവട്ടില്‍ നില്‍ക്കരുത്, വാഹനങ്ങള്‍ മരത്തിനടിയില്‍ പാര്‍ക്ക് ചെയ്യരുത്.

ബൈക്ക്, സൈക്കിള്‍, ട്രാക്ടര്‍ യാത്രകള്‍ ഒഴിവാക്കുക.

കുളിക്കല്‍, ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കല്‍, മീന്‍പിടിത്തം, ബോട്ടിങ് എന്നിവ ഒഴിവാക്കണം.

പട്ടം പറത്തല്‍, ഉയര്‍ന്ന സ്ഥലങ്ങളില്‍ നില്‍ക്കല്‍ എന്നിവ അപകടകരമാണ്.

വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിവെക്കരുത്.

Next Story

RELATED STORIES

Share it