Latest News

ഇന്ധന പ്രതിസന്ധി രൂക്ഷം; 20,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി ലുഫ്താന്‍സ

ഇന്ധന പ്രതിസന്ധി രൂക്ഷം; 20,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി ലുഫ്താന്‍സ
X

ബെര്‍ലിന്‍: ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് 20,000 വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. മേയ് മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 40,000 മെട്രിക് ടണ്‍ വിമാന ഇന്ധനം ലാഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന്റെ ആഘാതം മറികടക്കുന്നതിനായാണ് കമ്പനിയുടെ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍.

ആദ്യഘട്ടത്തില്‍ മേയ് അവസാനത്തോടെ 120 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ വ്യാപകമായ റദ്ദാക്കലിലേക്കാണ് നീക്കം. കഴിഞ്ഞാഴ്ച ലുഫ്താന്‍സ സിറ്റിലൈന്‍സ് എന്ന റീജിയണല്‍ യൂണിറ്റ് കമ്പനി അടച്ചുപൂട്ടിയിരുന്നു. കൂടാതെ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന 27 പഴയ വിമാനങ്ങളുടെ സര്‍വീസും നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 20,000 സര്‍വീസുകള്‍ റദ്ദാക്കുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it