Latest News

ബാലറ്റ് സ്‌ട്രോങ്ങ് റൂമിന് കാവല്‍ നിര്‍ത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനില്ല; പോലിസ് അന്വേഷണം ശക്തമാക്കി

ബാലറ്റ് സ്‌ട്രോങ്ങ് റൂമിന് കാവല്‍ നിര്‍ത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനില്ല; പോലിസ് അന്വേഷണം ശക്തമാക്കി
X

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിന് സുരക്ഷയൊരുക്കിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതായതായി പരാതി. കൊണ്ടോട്ടി മണ്ഡലത്തിലെ ബാലറ്റുകള്‍ സൂക്ഷിച്ചിരുന്ന സിവില്‍ സ്‌റ്റേഷനിലെ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിന് മുന്‍പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് കാണാതായത്.

അസം സ്വദേശിയും കോണ്‍സ്റ്റബിളുമായ കെ എസ് ബര്‍മന്‍, മധ്യപ്രദേശ് സ്വദേശിയും ഹെഡ് കോണ്‍സ്റ്റബിളുമായ മുകേഷ് സിങ് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി 11.45നും ചൊവ്വാഴ്ച പുലര്‍ച്ചെ 12.15നും ഇടയിലാണ് ഇവര്‍ അപ്രത്യക്ഷരായതെന്ന് ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎസ്എഫ് നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

സ്‌ട്രോങ്ങ് റൂമിന്റെ സുരക്ഷയ്ക്ക് നിലവില്‍ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥര്‍ക്കായി മലപ്പുറം പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Next Story

RELATED STORIES

Share it