Latest News

ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നാവശ്യം; 30 രാജ്യങ്ങള്‍ ഇന്ന് യോഗം ചേരും

ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നാവശ്യം; 30 രാജ്യങ്ങള്‍ ഇന്ന് യോഗം ചേരും
X

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗം ചേരാന്‍ തീരുമാനിച്ച് യുകെയും ഫ്രാന്‍സും. 30 രാജ്യങ്ങളുടെ യോഗം വിളിക്കാനാണ് തീരുമാനം. ലണ്ടനില്‍ വച്ചാണ് യോഗം നടക്കുക. രാജ്യങ്ങളുടെ സൈനിക ശേഷി, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, മേഖലയിലെ സേനാ വിന്യാസം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വ്യാപാര കപ്പലുകളെ സംരക്ഷിക്കുന്നതിനും, കടലില്‍ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിനും, മേഖലയില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കുന്നതിനുമായി ഒരു അന്താരാഷ്ട്ര ദൗത്യം ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നിരുന്നാലും, അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ മാത്രമേ ഇതെല്ലാം സാധ്യമാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Next Story

RELATED STORIES

Share it