- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വില്ലന്‍ കഥാപാത്രത്തിന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം'; 'പേട്രിയറ്റ്' സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക

കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയ്ക്ക് കത്രികവച്ചു സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില പേരുകളും രംഗങ്ങളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതോടെ, ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റീ-എഡിറ്റ് ചെയ്ത് വീണ്ടും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുകയാണ്.
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് 'പേട്രിയറ്റ്' ഒരുങ്ങുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിവാദ സാധ്യത കണക്കിലെടുത്താണ് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ റീ-എഡിറ്റിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മെയ് 1ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഡാറ്റാ സുരക്ഷയും ഡിജിറ്റല്‍ കാലത്തെ സ്വകാര്യതാ ലംഘനങ്ങളും പ്രമേയമാക്കിയുള്ള കഥയാണ് സിനിമ പറയുന്നത്. ഡോ. ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണല്‍ റഹിം നായിക് എന്ന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു.
നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















