Sub Lead

യുപിയിലെ ദലിത് യുവതികള്‍ക്കെതിരായ അതിക്രമങ്ങള്‍ അപലപനീയം: എന്‍ഡബ്ല്യുഎഫ്

അടിയന്തര നടപടി എന്ന നിലയില്‍ രാഷ്ട്രപതി ഇടപെട്ട് ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണം. എത്രയും വേഗം വിചാരണ നടത്തി കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഷാഹിദാ അസ്‌ലം ആവശ്യപ്പെട്ടു.

യുപിയിലെ ദലിത് യുവതികള്‍ക്കെതിരായ അതിക്രമങ്ങള്‍ അപലപനീയം: എന്‍ഡബ്ല്യുഎഫ്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദലിത് യുവതിക്കു നേരെ നടന്ന ഞെട്ടിക്കുന്ന അതിക്രമസംഭവങ്ങള്‍ അതിക്രൂരവും അപലപനീയവുമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഷാഹിദാ അസ്‌ലം. ലോകം മുഴുവന്‍ നോക്കിനില്‍ക്കേ നമ്മുടെ രാജ്യത്തുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ ഭയജനകമാണ്. ഹാഥ്‌റസില്‍ 19 കാരിയായ ദലിത് യുവതിയെ നാലു സവര്‍ണര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് യുപിയിലെ തന്നെ ബല്‍റാംപൂരില്‍ അടുത്ത സംഭവം അരങ്ങേറിയത്. പേടിപ്പെടുത്തുന്ന ഈ സംഭവങ്ങളും സംസ്ഥാനസര്‍ക്കാര്‍ അവ കൈകാര്യം ചെയ്ത രീതിയും അവരുടെ അല്‍പ്പം പോലും മനസ്സലിവില്ലാത്ത മനോഭാവമാണ് പ്രകടമാക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ സത്വരമായ കര്‍ശന നടപടികളുടെ അഭാവം രാജ്യത്തുടനീളം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്യുക. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വേട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുപിയില്‍ തനി തെമ്മാടിത്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ സംസ്ഥാനത്തെ ബലാല്‍സംഗക്കാരും കൊലപാതകികളും നിര്‍ഭയമായി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നു.

മാത്രമല്ല, ഹാഥ്‌റസ് കേസില്‍ മതാചാരപ്രകാരം മൃതദേഹം മറവ് ചെയ്യാതെ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം കത്തിച്ചുകളഞ്ഞത് മറ്റൊരു ദുഷ്ടകൃത്യമാണ്. അന്തിമ കര്‍മങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഇരയുടെ കുടുംബത്തിനുപോലും നീതി നിഷേധിക്കപ്പെട്ടു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നീതിനിഷേധവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായി നാഷനല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോ റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അടിയന്തര നടപടി എന്ന നിലയില്‍ രാഷ്ട്രപതി ഇടപെട്ട് ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണം. എത്രയും വേഗം വിചാരണ നടത്തി കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഷാഹിദാ അസ്‌ലം ആവശ്യപ്പെട്ടു.

Violence against Dalit women in UP condemned: NWF





Next Story

RELATED STORIES

Share it