വയനാട്ടില്‍ കുറിച്യ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികള്‍ പിടിയില്‍
വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.

കല്‍പ്പറ്റ: വയനാട് കുറിച്യ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11നാണ് ജയന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലിസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്. അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയത്.
36 പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മൃഗവേട്ടയ്ക്കിടെ കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പോലിസ് നിഗമനം.
RELATED STORIES
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMT