Latest News

മണിപ്പൂരില്‍ വീണ്ടും അക്രമം, നിരോധനാജ്ഞ

മണിപ്പൂരില്‍ വീണ്ടും അക്രമം, നിരോധനാജ്ഞ
X

ഉഖ്രുല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. ഞായറാഴ്ച വൈകുന്നേരം ഉഖ്രുല്‍ ജില്ലയിലെ രണ്ട് ഗോത്ര വിഭാഗങ്ങള്‍ക്കിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്. സൈന്യത്തെയും അര്‍ദ്ധസൈനികരെയും വിന്യസിക്കണമെന്ന് ജില്ലാ ഭരണകൂടം ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

തങ്ഖുല്‍ സമുദായത്തിലെ അംഗങ്ങളെ ഒരു കൂട്ടം കുക്കി-സോ ഗോത്രവര്‍ഗ്ഗക്കാര്‍ ആക്രമിച്ചതായാണ് ആരോപണം. ഇത് ലിറ്റണിലെ കുക്കി-സോ, നാഗ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.ലിതാന്‍ സരായിഖോങ് ഗ്രാമത്തില്‍ അര്‍ദ്ധരാത്രിയില്‍ നിരവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി, നാഗ, കുക്കി സമുദായങ്ങളില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it