Latest News

പത്തനംതിട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

തിരുവല്ല: പത്തനംതിട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിരന്തരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോണ്‍ രണ്ട് ദിവസം മുന്‍പാണ് കേടായത്. മൊബൈല്‍ ഫോണ്‍ തകരാറിലായതിനെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it