Latest News

അമിത ഫോണ്‍ ഉപയോഗം; തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി 22കാരന്‍ മരിച്ചു

അമിത ഫോണ്‍ ഉപയോഗം; തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി 22കാരന്‍ മരിച്ചു
X

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മീററ്റിലെ ഖൈര്‍നഗര്‍ പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് കൈഫ് എന്ന 22കാരനാണ് മരിച്ചത്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പിതാവിന്റെ ബിസിനസില്‍ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള നഴ്സിങ് ഹോമിലെത്തിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

യുവാവിന് അമിതമായ മൊബൈല്‍ ആസക്തിയുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഉപയോഗം നിയന്ത്രിക്കണമെന്ന കുടുംബത്തിന്റെ ഉപദേശം കൈഫ് കേട്ടിരുന്നില്ല. ഇയാള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നും കഴിക്കാറുണ്ടായിരുന്നു.

Next Story

RELATED STORIES

Share it