India

ലംബോര്‍ഗിനി ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; പുകയില വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

ലംബോര്‍ഗിനി ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; പുകയില വ്യവസായിയുടെ മകന്‍ അറസ്റ്റില്‍
X

ലഖ്‌നൗ: പുകയില വ്യവസായിയുടെ മകന്‍ ഓടിച്ച ആഡംബരകാറായ ലംബോര്‍ഗിനി ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്.അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രികരേയും, ഓട്ടോറിക്ഷ. ബൈക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് തട്ടിത്തെറിപ്പിച്ചത്. ശതകോടിശ്വരനും ബംശീധര്‍ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ.മിശ്രയുടെ മകന്‍ ശിവം മിശ്ര ഓടിച്ച 12 കോടി രൂപയോളം വില വരുന്ന ലംബോര്‍ഗിനിയാണ് അപകടമുണ്ടാക്കിയത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാഹനം ഓടിക്കുന്ന സമയത്ത് ശിവത്തിന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാന്‍ കാരണം. അതേസമയം അപകടസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായും വിവരമുണ്ട്. ലംബോര്‍ഗിനി ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയും അതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലും ഇടിച്ചു. ബൈക്കില്‍ ഇടിച്ച ശേഷം ബൈക്കുമായി വാഹനം 10 മീറ്ററോളം മുന്നോട്ട് പോവുകയും പിന്നീട് ഇലക്ട്രിക് തൂണിലിടിച്ച് വാഹനം നില്‍ക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടുകയും വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഈ സമയത്ത് സ്വകാര്യ ബൗണ്‍സര്‍മാര്‍ സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലിസ് സ്ഥത്തെത്തി ശിവത്തെയും പരുക്കേറ്റവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






Next Story

RELATED STORIES

Share it