You Searched For "wayanad"

ആദിവാസി യുവതി ശോഭയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

17 Feb 2020 4:12 AM GMT
ഡിസംബർ രണ്ടിന് രാത്രി ഒരു ഫോൺ വന്നതിന് ശേഷമാണ് ശോഭ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വയനാട് മെഡിക്കല്‍ കോളജ്: നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി

15 Feb 2020 6:45 PM GMT
തിരുവനന്തപുരം: കെഎല്‍ആര്‍ ആക്ട് പ്രകാരം വയനാട് മെഡിക്കല്‍ കോളജിനായി ചുണ്ടേല്‍ വില്ലേജില്‍പ്പെട്ട 22.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള...

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

12 Feb 2020 8:25 AM GMT
ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ സത്താര്‍ - ഫിറോസ ദമ്പതികളുടെ മകനും ചുണ്ടേല്‍ ആര്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ സലീല്‍ (17) ആണ് മരിച്ചത്.

'എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല'; കെപിഎ മജീദിന് മറുപടിയുമായി ഷഹ്‌ലയുടെ മാതൃ സഹോദരി

11 Feb 2020 1:42 AM GMT
വയനാട്ടിലെ ബത്തേരിയില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ മരിച്ചതിനു ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മരിച്ച ഷഹ്‌ലയുടെ മാതൃസഹോദരിയും ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്ററുമായ ഫസ്‌ന ഫാത്തിമ.

ഗുണനപ്പട്ടിക തെറ്റിച്ചു; വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനം

10 Feb 2020 1:50 PM GMT
വയനാട്ടിലെ നെന്‍മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്ത്യാക്കാരോട് പൗരത്വം ചോദിക്കാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി എംപി

30 Jan 2020 9:15 AM GMT
മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. അദാനിക്ക് ഇന്ത്യയിലെ സകലതും വിറ്റു കഴിഞ്ഞു. ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചു. ഭരണം കിട്ടിയതിന് ശേഷം രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞെന്നും അഹിംസയുടെയും സത്യത്തിന്റെ സമാധാനത്തിന്റെയും മുഴുവന്‍ ആശയത്തെയും പ്രാധാനമന്ത്രി വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

മാരകായുധങ്ങളുമായി നാലംഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

15 Jan 2020 3:53 PM GMT
എറണാകുളം അടൂര്‍ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ് (24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കം പോലിസ് പിടികൂടിയിട്ടുണ്ട്.

വിനോദസഞ്ചാരത്തിനെത്തിയ മൂന്നുയുവാക്കാള്‍ വയനാട്ടില്‍ മുങ്ങി മരിച്ചു

19 Dec 2019 3:57 PM GMT
ആഴമുള്ള സ്ഥലത്ത് കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

വയനാട്ടില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു

17 Dec 2019 2:57 PM GMT
ബീനാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. സ്‌കൂള്‍ മുറ്റത്ത് വച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്.

വയനാട്ടില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം

17 Dec 2019 9:19 AM GMT
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ കെ മോഹനന്‍, സിവി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: സ്വമേധയ കേസെടുത്ത് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദീകരണം തേടി

12 Dec 2019 7:57 AM GMT
സുല്‍ത്താ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ സര്‍ക്കാരിനോട് ചീഫ്് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു.ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പുകളോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്.വയനാട് ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഷഹ് ലയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിലും താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നതിലും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വിശദീകരണം നല്‍കേണ്ടി വരും.ആരോഗ്യ,വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം

വൈത്തിരിയില്‍ പിഡബ്ല്യൂഡി ജൂനിയര്‍ സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

29 Nov 2019 6:11 PM GMT
സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മല്‍സരം കഴിഞ്ഞ ശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.

വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം പദ്ധതി

28 Nov 2019 11:31 AM GMT
പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്ര വിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വയനാട് ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്കും ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും.

ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരേ നടപടി വേണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ തെരുവില്‍

22 Nov 2019 5:35 AM GMT
മുഴുവന്‍ അധ്യാപകര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തി. കരിങ്കൊടിയും പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയുമാണ് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ പ്രകടനം നടത്തിയത്.

വയനാട്ടില്‍ 10 ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ മേഖലയില്‍ 33 പുതിയ തസ്തികകള്‍

18 Nov 2019 1:36 PM GMT
ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് തസ്തികകള്‍ അനുവദിച്ചത്.

രാഹുല്‍ഗാന്ധിയുടെ എംപി ഫണ്ടില്‍ നിന്ന് വയനാടിന് 2.50 കോടി അനുവദിച്ചു

4 Nov 2019 5:09 PM GMT
തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്

മെഡിക്കല്‍ ഷോപ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

4 Nov 2019 8:38 AM GMT
മുസ്‌ലിംലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, ആള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ടെന്ന് എകെ ബാലന്‍

31 Oct 2019 12:15 PM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപരവും സാമൂഹികവുമായ ഒറ്റപ്പെടലാണ് ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി പോകാനുള്ള പ്രധാന കാരണം

വയനാട് മെഡി. കോളജ് എവിടെ? വിവാദം കൊഴുക്കുന്നു

23 Oct 2019 12:16 PM GMT
മെഡിക്കല്‍ കോളജിനായി ചുണ്ടേയിലെ പുതിയ സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും മടക്കിമല മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബൈക്ക് റൈഡിങിനിടെ മലയാളി യുവാവിന് ഗുണ്ടല്‍ പേട്ടില്‍ ദാരുണാന്ത്യം

20 Oct 2019 1:15 PM GMT
ഇന്നു രാവിലെ 10 ന് കല്‍പ്പറ്റയില്‍ നിന്നാണ് മുപ്പതംഗ സംഘം ബൈക്ക് റൈഡിങിന്റെ ഭാഗമായി യാത്ര തിരിച്ചത്. തുഷാര്‍ മീനങ്ങാടിയില്‍ വെച്ചാണ് ഇവരോടൊപ്പം ചേര്‍ന്നത്.

വയനാട്ടിൽ ആദിവാസി വിദ്യാർഥികളെ അധ്യാപകൻ പീഡനത്തിനിരയാക്കി; ചൈൽഡ് ലൈൻ പരാതി പൂഴ്ത്തി

18 Oct 2019 2:32 PM GMT
കുട്ടികളുടെ പരാതികകളിൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജില്ലാ കോഡിനേറ്ററായ ഇടുക്കി സ്വദേശി പൂഴ്ത്തി. പരാതി ലഭിച്ചിട്ടും പോലിസിന് കൈമാറാതെ ചൈല്‍ഡ് ലൈനും ചേര്‍ന്ന് ഒതുക്കിയതായാണ് പരാതി.

മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം: ആദിവാസികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോപണം

14 Oct 2019 6:44 PM GMT
പോലിസ് നടപടി മൂലം ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അടക്കം കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരിപാടി നേരത്തെ അറിയാത്തത് മൂലം കേസില്‍ കുടുങ്ങി കിടക്കുന്നവരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവരേയും സമ്മേളനത്തില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നാളെ

14 Oct 2019 3:54 PM GMT
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദ്യോഗസ്ഥരും സംബന്ധിക്കും. ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന്‍ തീരുമാനം.

വാഗ്ദാനം പാലിച്ചില്ലെന്ന്; നടി മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയും, ദലിത് മഹാസഭയും

14 Oct 2019 11:38 AM GMT
പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും 2017-ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുകയുണ്ടായി. ആദിവാസി ഊരില്‍ നേരിട്ട് ചെന്ന് വാഗ്ദാനം നല്‍കിയത് കൂടാതെ, പനമരം പഞ്ചായത്തിനും ജില്ലാഭരണകൂടത്തിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും നല്‍കുകയുണ്ടായി. മഞ്ജു വാര്യറെ വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇങ്ങോട്ടേയ്ക്ക്് തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു

14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി; പ്രതി അറസ്റ്റില്‍

7 Oct 2019 7:37 AM GMT
കമ്പളക്കാട്: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പതുകാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയും നിലവില്‍ കമ്പളക്കാട് സ്‌റ്റേഷന്‍...

രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍

2 Oct 2019 3:52 PM GMT
യാത്രനിയന്ത്രണം പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. യാത്രാനിരോധനത്തിനെതിരേ വയനാട്ടില്‍ സമരം ശക്തമായിരിക്കുകയാണ്.

വയനാട്ടിലെ കേരള-കര്‍ണാടക ഗതാഗത നിരോധനം: യാഥാര്‍ത്ഥ്യമെന്ത്?

2 Oct 2019 9:20 AM GMT
വയനാട്ടിലെ കേരള - കര്‍ണാടക ഗതാഗത നിരോധനവുമായി ബന്ധപ്പെട്ട വസ്തുതകളിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സുപ്രിം കോടതിയിലേയും ഡല്‍ഹി ഹൈക്കോടതിയിലേയും അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

1 Oct 2019 3:50 AM GMT
തിരുവനന്തപുരം: ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി...

ബന്ദിപൂര്‍ രാത്രിയാത്ര നിരോധനം: രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് ബത്തേരിയില്‍

30 Sep 2019 9:32 AM GMT
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധന വിഷയത്തില്‍ പരിഹാരം തേടി വയനാട് എംപി രാഹുല്‍ ഗാന്ധി. രാത്രി യാത്രാ...

ഗൃഹനാഥന്‍ ഹൃദയാഘാതത്താല്‍ മരിച്ചു; തൊട്ടുടനെ ഭാര്യ വാഹനാപകടത്തിലും മരണപ്പെട്ടു

21 Sep 2019 4:39 AM GMT
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഇയാളുടെമരണം അറിയിക്കാതെ വീട്ടിലേക്ക് മടക്കി വിട്ടതായിരുന്നു.

വയനാട്ടില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍

10 Sep 2019 10:03 AM GMT
ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു.

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും

27 Aug 2019 4:03 AM GMT
രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും.

പുത്തുമല ദുരന്തം: നടുക്കുന്ന ഓര്‍മ പങ്കുവച്ച് രക്ഷപ്പെട്ടയാള്‍

26 Aug 2019 3:07 PM GMT
മരണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഈ മുന്‍സൈനികന്‍ ആ അനുഭവവും കാഴ്ചയും വിവരിക്കുന്നു. തേജസ് ന്യൂസ് വാര്‍ത്താ സഞ്ചാരം- മൂന്നാം ഭാഗം

പ്രളയബാധിത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി

26 Aug 2019 3:52 AM GMT
'സഹപാഠിക്കൊരു താങ്ങാവാം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.

ഉരുള്‍പൊട്ടല്‍ മേഖലയിലെ ക്വാറികള്‍ക്ക് പിടിവീഴും; കര്‍ശന നടപടിയുമായി വയനാട് ജില്ലാ കലക്ടര്‍

22 Aug 2019 4:33 PM GMT
നോട്ടിസ് നല്‍കി രണ്ടാഴ്ചക്കകം ഇത്തരം ക്വാറികള്‍ പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനകം അന്തിമ തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Share it
Top