Kerala

പ്രധാനമന്ത്രിയെ കാണാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തില്‍ ആര്‍ ശ്രീലേഖയില്ല

പ്രധാനമന്ത്രിയെ കാണാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തില്‍ ആര്‍    ശ്രീലേഖയില്ല
X

തിരുവനന്തപുരം: പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ച് ഡല്‍ഹിക്ക് പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം ആര്‍ ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡല്‍ഹിയില്‍ വിമാനത്തില്‍ എത്തുമെന്നാണ് വിവരം.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കേരള എക്‌സ്പ്രസിലാണ് യാത്ര തിരിച്ചത്. കൗണ്‍സിലര്‍മാരും മുനിസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിലുണ്ട്. ഈമാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികള്‍ക്ക് വിരുന്ന് ഒരുക്കുന്നത്.

കേരള എക്‌സ്പ്രസില്‍ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിന്‍ കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ സ്വീകരണം നല്‍കും. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപനും സംഘത്തോടെപ്പം ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി നേതൃത്വത്തെ വിവരം ധരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ ആര്‍.ശ്രീലേഖ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.



Next Story

RELATED STORIES

Share it