Latest News

എംഡിഎംഎ വില്‍പന; സന്തോഷ് ട്രോഫി മുന്‍ ടീമംഗം പിടിയില്‍

എംഡിഎംഎ വില്‍പന; സന്തോഷ് ട്രോഫി മുന്‍ ടീമംഗം പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിവന്ന സന്തോഷ് ട്രോഫി മുന്‍ ടീമംഗം പിടിയില്‍. നജീബ് ഖാനെയാണ് എക്‌സൈസും നര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. നിലവില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു നജീബ് ഖാന്‍. മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഇയാളുടെ സ്ഥിരം ഇടപാടുകാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it